മു​ഖ്യ​മ​ന്ത്രി പ​ദം; ‌ഫ്ല​ക്സ് യു​ദ്ധം തു​ട​രു​ന്നു; സതീശൻ അനുകൂലികളുടെ ഫ്ളക്സിൽ പോസ്റ്റർ ഒട്ടിച്ച് കെ.സി. വിഭാഗം

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​പ​ദ​ത്തി​ലെ അ​വ​കാ​ശ​വാ​ദ​ങ്ങ​ളെ ചൊ​ല്ലി​യു​ള്ള ഫ്ല​ക്‌​സ് യു​ദ്ധം തു​ട​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ വി.​ഡി. സ​തീ​ശ​നെ​തി​രേ ഫ്ല​ക്‌​സ് ബോ​ര്‍​ഡു​ക​ളും പോ​സ്റ്റ​റു​ക​ളും പ​തി​ച്ച് കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ അ​നു​യാ​യി​ക​ള്‍. ഇ​ന്ന​ലെ വി.​ഡി. സ​തീ​ശ​ന് ഐ​ക്യ​ദാ​ര്‍​ഡ്യം പ്ര​ഖ്യാ​പി​ച്ച് ഒ​രു വി​ഭാ​ഗം കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​നി​ടെ കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ​യും ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ​യും ചി​ത്ര​ങ്ങ​ള്‍ അ​ട​ങ്ങി​യ ഫ്ല​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ കീ​റി​യി​രു​ന്നു. ഇ​തി​ന് മ​റു​പ​ടി​യാ​യാ​ണ് കെ.​സി. വി​ഭാ​ഗം സ​തീ​ശ​നെ​തി​രേ പോ​സ്റ്റ​റു​ക​ളും ഫ്ല​ക്‌​സ് ബോ​ര്‍​ഡു​ക​ളും പ​തി​ച്ച​ത്.

കൂ​ലി​ക്ക് ഇ​റ​ക്കി​യ ആ​ളി​നെ ക​ണ്ട് ഞ​ങ്ങ​ള്‍ പേ​ടി​ച്ച് പോ​യെ​ന്ന് പ​റ​ഞ്ഞേ​ക്കെ​ന്നാ​ണ് പോ​സ്റ്റ​റു​ക​ളി​ലെ വാ​ച​ക​ങ്ങ​ള്‍. സ​തീ​ശ​ന് ഐ​ക്യ​ദാ​ര്‍​ഡ്യം പ്ര​ക​ടി​പ്പി​ച്ച് സ്ഥാ​പി​ച്ച ഫ്‌​ളെ​ക്‌​സ് ബോ​ര്‍​ഡു​ക​ളി​ലാ​ണ് കെ.​സി. അ​നു​കൂ​ലി​ക​ള്‍ പോ​സ്റ്റ​റു​ക​ള്‍ പ​തി​ച്ചി​രി​ക്കു​ന്ന​ത്.ഉ​മ്മ​ന്‍​ചാ​ണ്ടി​യെ വേ​ട്ട​യാ​ടി​യ​വ​ര്‍​ക്ക് മാ​പ്പി​ല്ലെ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് മ​റ്റൊ​രു ഫ്ല​ക്‌​സ് ബോ​ര്‍​ഡ്. പാ​വ​പ്പെ​ട്ട​വ​രു​ടെ ക​ണ്ണീ​രൊ​പ്പി​യ ജ​ന​കീ​യ മു​ഖ്യ​മ​ന്ത്രി​യാ​യ ഉ​മ്മ​ന്‍​ചാ​ണ്ടി​സ​ര്‍​ക്കാ​രി​നെ തീ​വെ​ട്ടി​ക്കൊ​ള്ള സം​ഘ​മെ​ന്ന് വി​ശേ​ഷി​പ്പി​ച്ച​താ​ര് ,

2021 ല്‍ ​ത​ക​ര്‍​ന്ന​ടി​ഞ്ഞ കോ​ണ്‍​ഗ്ര​സി​നെ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ആ​വേ​ശം ന​ല്‍​കി ശ​ക്തി​പ്പെ​ടു​ത്താ​ന്‍ പ​രി​ശ്ര​മി​ച്ച കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കെ.​സു​ധാ​ക​ര​നെ മാ​റ്റാ​ന്‍ കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വ​ത്തോ​ട് സ​മ്മ​ര്‍​ദം ചെ​ലു​ത്തി​യ​താ​ര്, കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ന്‍​ഡി​നെ വെ​ല്ലു​വി​ളി​ക്കാ​ന്‍ ജി​ല്ല​ക​ള്‍ തോ​റും കൂ​ലി​പ്പ​ട്ടാ​ള​ത്തെ ഇ​റ​ക്കി പ്ര​ക​ട​നം ന​ട​ത്തി​യ​താ​ര്, കോ​ടി​ക​ള്‍ മു​ട​ക്കി കൃ​ത്രി​മ ബു​ദ്ധി​യാ​ല്‍ പൊ​തു​ബോ​ധം ഉ​ണ്ടാ​ക്കാ​മെ​ന്ന​ത് വ്യാ​മോ​ഹം മാ​ത്രം, ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ചോ​യി​സി​നെ കേ​ര​ളം തി​രി​ച്ച​റി​യു​മെ​ന്നാ​ണ് ഫ്ല​ക്‌​സി​ലെ വാ​ച​ക​ങ്ങ​ള്‍ .

വി.​ഡി.​സ​തീ​ശ​നെ നാ​ച്യു​റ​ല്‍ ചോ​യി​സ് എ​ന്ന് വി​ശേ​ഷി​പ്പി​ച്ച് സ്ഥാ​പി​ച്ച ഫ്‌​ളെ​ക്‌​സ് ബോ​ര്‍​ഡി​നെ പ​രി​ഹ​സി​ച്ചാ​ണ് കെ.​സി പ​ക്ഷ​ത്തി​ന്റെ പു​തി​യ ഫ്ല​ക്‌​സ് ബോ​ര്‍​ഡ്. ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ ഭാ​ഗ​മാ​യി രാ​ഹു​ല്‍ ഗാ​ന്ധി​ക്കൊ​പ്പം നി​ല കൊ​ള്ളു​ന്ന എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​നെ കേ​ര​ള​ത്തി​ന് വി​ട്ട് ന​ല്‍​കു​ന്ന കാ​ര്യ​ത്തി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യാ​യി​രി​ക്കും അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക. കെ.​സി. യു​ടെ ചു​മ​ത​ല സ​ച്ചി​ന്‍ പൈ​ല​റ്റി​ന് ന​ല്‍​കി വേ​ണു​ഗോ​പാ​ലി​നെ രാ​ഹു​ല്‍ ഗാ​ന്ധി കേ​ര​ള മു​ഖ്യ​മ​ന്ത്രി​യാ​കാ​ന്‍ അ​നു​വ​ദി​ക്കു​മോ​യെ​ന്ന കാ​ര്യം രാ​ഹു​ലാ​ണ് തീ​രു​മാ​നി​ക്കു​ന്ന​ത്.

വേ​ണു​ഗോ​പാ​ല്‍ ഡ​ല്‍​ഹി​യി​ല്‍ തു​ട​ര്‍​ന്നാ​ല്‍ മ​തി​യെ​ന്ന് രാ​ഹു​ല്‍ തീ​രു​മാ​ന​മെ​ടു​ത്താ​ല്‍ കേ​ര​ള​ത്തി​ല്‍ സ​തീ​ശ​നും ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​യി​രി​ക്കും മു​ഖ്യ​മ​ന്ത്രി​പ​ദ​ത്തി​ലേ​ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ടു​ക.‌

Related posts

Leave a Comment