വാട്സാപ്പിലും ഫേസ്ബുക്കിലും മുഴുകിയ ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ കൈകളാല്‍ ദാരുണാന്ത്യം

ഫേസ്ബുക്കിലും വാട്സാപ്പിലും മുഴുകി കുടുംബം നോക്കാതിരുന്ന ഭാര്യയെ യുവാവ് കൊലപ്പെടുത്തി. ഗുരുഗ്രാമില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. മക്കളെ പോലും അവഗണിച്ച ഭാര്യ ലക്ഷ്മി (32)യെ ഭര്‍ത്താവ് ഹരിഓം (35) ആണ് ഉറക്കത്തിനിടെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തിയത്.

വെള്ളിയാഴ്ച ഹരിഓമിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.മണിക്കൂറുകളോളം മൊബൈല്‍ ഫോണിനു മുന്നില്‍ ചെലവഴിച്ചിരുന്ന ഭാര്യ സമൂഹ മാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുമായി ചാറ്റിംഗില്‍ ആയിരുന്നു.

ഉറങ്ങാന്‍ കിടന്ന ലക്ഷ്മിയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാവിലെ ഫ്ളാറ്റില്‍ എത്തിയ ലക്ഷ്മിയുടെ ബല്‍വന്ദ് സിംഗ് പിതാവ് കാണുന്നത് കട്ടിലില്‍ മരിച്ചു കിടക്കുന്ന ലക്ഷ്മിയേയും മൃതദേഹത്തിന് സമീപത്ത് ഇരിക്കുന്ന ഹരിഓമിനേയുമാണ്.

സിംഗ് ഉടന്‍ തന്നെ പോലീസിനെ വിളിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഹരിഓം കുറ്റം സമ്മതിച്ചു. ഐഎംടി-മനേസറില്‍ കമ്പ്യൂട്ടര്‍ റിപ്പയര്‍ ഷോപ് നടത്തുകയാണ് ഹരിഓം. 2006ലായിരുന്നു ഇവരുടെ വിവാഹം.

Related posts