ഞാൻ നടത്തിയത് ഒരു ദിവസത്തെ സമരം, അതിന്‍റെ കേസ് കോടതിയിലും; യുഡിഎഫോ…’: വിചിത്ര ന്യായീകരണവുമായി ശിവൻകുട്ടി

തിരുവനന്തപുരം: നിയമസഭയിലെ പ്രസ്താവനയിൽ ഉറച്ച് നിന്നുകൊണ്ട് താന്‍ സമരം ചെയ്തതുകൊണ്ട് യുഡിഎഫ് സമരം ശരിയാണെന്ന് പറയാനാവില്ലെന്ന് മന്ത്രി വി. ശിവൻ കുട്ടി.

സമൂഹ മാധ്യമങ്ങൾ എന്തും പറയട്ടെ. എല്‍ഡിഎഫ് നടത്തിയത് ഒരു ദിവസത്തെ സമരമാണെന്നും നിരന്തരമായി സമരം നടത്തിയിട്ടില്ല. ഒരു ദിവസം സമരം നടത്തിയതിൽ ഞാനും പങ്കാളിയാണ്. അതിന്‍റെ കേസ് കോടതിയിലാണെന്നും ശിവൻകുട്ടി കൂട്ടിച്ചേര്‍ത്തു. 

നിയമസഭയിലെ പ്രതിപക്ഷ സത്യഗ്രഹത്തെ പരിഹസിച്ച് ശിവൻകുട്ടി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന സമൂഹ മാ ധ്യമങ്ങളിലടക്കം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. 

ഞങ്ങളൊക്കെ മുമ്പ് സഭയില്‍ അംഗങ്ങളായിരുന്നവരാണ്. ശക്തിയായി പ്രതിഷേധിക്കാന്‍ അവസരം കിട്ടിയപ്പോഴെല്ലാം പ്രതിഷേധിച്ചിട്ടുണ്ട്. 

ഇപ്പോള്‍ നടന്നുവരുന്ന രൂപത്തിലുള്ള ഒരു പ്രതിഷേധവും സഭയില്‍ ഉണ്ടായിട്ടില്ലെന്നും സമാന്തരസഭ ഇവിടെ കൂടിയിട്ടില്ലെ ന്നുമായിരുന്നു വി.ശിവന്‍കുട്ടിയുടെ പ്രസ്താവന.

Related posts

Leave a Comment