മേലുകാവുമറ്റത്തു നിന്നും 13കാരനെ കാണാതായി, കണ്ടെത്തുന്നവര്‍ അറിയിക്കുക; സംഭവം ഇന്നു രാവിലെ ഒമ്പതു മണിയോടെ…

മേലുകാവുമറ്റം: മേലുകാവുമറ്റത്തു നിന്നും പതിമൂന്നുകാരനെ കാണാതായി. ചോലമറ്റം സ്വദേശി പോണാട് വീട്ടില്‍ സിബിയുടെ മകന്‍ എബിന്‍ സിബിയെയാണ് ഇന്നു രാവിലെ കാണാതായത്. ഇന്നു രാവിലെ ഒമ്പതു മണിയോടെയാണ് കുട്ടിയെ കാണാതായത്.

വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് കുട്ടിയെ കാണാതായത്. വാകക്കാട് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.

എകദേശം നാലരയടി ഉയരവും നല്ല വെളുത്ത നിറവുമാണ് കുട്ടിക്ക്. കണ്ടു കിട്ടുന്നവര്‍ 04822 219058 എന്ന നമ്പറില്‍ മേലുകാവുമറ്റം പോലീസ് സ്‌റ്റേഷനിലോ ഏറ്റവും അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ വിവരമറിയിക്കുക

Related posts

Leave a Comment