ഇങ്ങനെ പോയാല്‍..! ലോകത്ത് 71 ലക്ഷം രോഗികള്‍; ഇന്ത്യയില്‍ 2,66,598 രോഗികള്‍ ത​മി​ഴ്‌​നാ​ട്ടി​ലും ഗു​ജ​റാ​ത്തി​ലും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ക​യാ​ണ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 71 ല​ക്ഷ​വും ക​ട​ന്ന് മു​ന്നോ​ട്ട്. രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന​വി​നും കു​റ​വി​ല്ല.

71,99,554 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. 4,08,625 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. 69,74,057 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗംം ബാ​ധി​ച്ച​ത്. 35,35,658 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക-20,26,493, ബ്ര​സീ​ൽ-7,10,887, റ​ഷ്യ-4,76,658, സ്പെ​യി​ൻ- 288,797, ബ്രി​ട്ട​ൻ-2,87,399, ഇ​ന്ത്യ-2,65,928, ഇ​റ്റ​ലി-2,35,278, ജ​ർ​മ​നി-1,86,205, പെ​റു-1,99,696, തു​ർ​ക്കി-171,121

മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ രോ​ഗ​ബാ​ധ​യേ​ത്തു​ട​ർ​ന്ന് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക-1,13,055 , ബ്ര​സീ​ൽ-37,312, റ​ഷ്യ-5,971, സ്പെ​യി​ൻ- 27,136, ബ്രി​ട്ട​ൻ-40,597, ഇ​ന്ത്യ-7,473, ഇ​റ്റ​ലി-33,964, ജ​ർ​മ​നി-8,783, പെ​റു-5,571, തു​ർ​ക്കി-4,711

ഇന്ത്യയിൽ 2,66,598 രോഗികൾ

രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2,60,000 ക​ട​ന്നു. 2,66,598 കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 9,987 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ക്കു​ക​യും 266 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്തെ മ​ര​ണ സം​ഖ്യ 7,766 ആ​യി ഉ​യ​ര്‍​ന്നു. 1,29,214 പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യി.

മ​ഹാ​രാ​ഷ്ട്ര​യി​ലെ സ്ഥി​തി അ​തി ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. ഇന്നലെ 109 പേ​രാ​ണ് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​ത്. ഇ​തോ​ടെ ഇ​വി​ടെ മ​ര​ണ സം​ഖ്യ 3,169 ആ​യി. 88,528 പേ​ര്‍​ക്കാ​ണ് ഇ​വി​ടെ രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​ത്.

ത​മി​ഴ്‌​നാ​ട്ടി​ലും ഗു​ജ​റാ​ത്തി​ലും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ക​യാ​ണ്. ത​മി​ഴ്‌​നാ​ട്ടി​ല്‍ തി​ങ്ക​ളാ​ഴ്ച 17 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ഇ​തോ​ടെ ഇ​വി​ടെ മ​ര​ണ സം​ഖ്യ 1,562 ആ​യി. 33,229 കോ​വി​ഡ് കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്.
ഗു​ജ​റാ​ത്തി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 20,574 ആ​യി. ഇ​വി​ടെ തി​ങ്ക​ളാ​ഴ്ച മാ​ത്രം 31 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ മ​ര​ണ സം​ഖ്യ 1,280 ആ​യി ഉ​യ​ര്‍​ന്നു.

Related posts

Leave a Comment