ഇബ്രാഹിം ബാദുഷ ത​ന്നേ​യും കു​ട്ടി​യേ​യും മർദിക്കുമായിരുന്നു… പ​ണം കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ..! ഒടുവില്‍ കു​റ്റം സ​മ്മ​തി​ക്കു​ക​യും ചെ​യ്തു

കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് നവജാത ശിശുവിനെ ത​ട്ടി​ക്കൊ​ണ്ടുപോ​യ കേ​സി​ൽ പി​ടി​യി​ലാ​യ നീ​തു​വി​ന്‍റെ കാ​മു​ക​ൻ ഇ​ബ്രാ​ഹിം ബാ​ദു​ഷ​യും അ​റ​സ്റ്റി​ൽ.

വ​ഞ്ച​ന, ബാ​ല​നീ​തി വ​കു​പ്പ് പ്ര​കാ​ര​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. നീ​തു​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് ഇ​ബ്രാ​ഹിം ബാ​ദു​ഷ​യു​ടെ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

കാ​മു​കി​യാ​യ നീ​തു രാ​ജി​നേ​യും അ​വ​രു​ടെ എ​ട്ടു വ​യ​സു​ള്ള കു​ട്ടി​യേ​യും ഇ​ബ്രാ​ഹിം മ​ർ​ദി​ച്ചെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. നീ​തു​വി​ൽ​നി​ന്ന് ഇ​യാ​ൾ ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ​താ​യും വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ നീ​തു അ​റ​സ്റ്റി​ലാ​യ​തോ​ടെ​യാ​ണ് മ​ർ​ദ​ന വി​വ​ര​ങ്ങ​ളും വ​ഞ്ച​നാ കു​റ്റ​വും പു​റ​ത്തു​വ​ന്ന​ത്.

അ​തേ സ​മ​യം മൂ​ന്നു ദി​വ​സം പ്രാ​യ​മു​ള്ള കു​ട്ടി​യെ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഇ​ബ്രാ​ഹിം ബാ​ദു​ഷ​യ്ക്ക് ബ​ന്ധ​മി​ല്ലെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

ത​ന്‍റെ കാ​മു​ക​നാ​യ ഇ​ബ്ര​ഹാ​മി​നെ ക​ബ​ളി​പ്പി​ക്കു​ന്ന​തി​നാ​ണ് നീ​തു കു​ട്ടി​യെ ത​ട്ടി​യെ​ടു​ത്ത​ത്. കു​ഞ്ഞ് ഇ​ബ്രാ​ഹി​മി​ന്‍റേതാ​ണെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് വ​രു​തി​യി​ലാ​ക്കാ​നാ​യി​രു​ന്നു നീ​തു​വി​ന്‍റെ ശ്ര​മം.

പ​ല​പ്പോ​ഴാ​യി ഇ​ബ്രാ​ഹിം ത​ന്‍റെ പ​ക്ക​ൽ നി​ന്ന് പ​ണ​വും സ്വ​ർ​ണ​വും കൈ​ക്ക​ലാ​ക്കി​യി​ട്ടു​ണ്ടെ​ന്നും നീ​തു പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

പ​ണം കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ത​ന്നേ​യും കു​ട്ടി​യേ​യും മ​ർ​ദി​ച്ചി​രു​ന്നു​വെ​ന്നും ഇ​വ​ർ മൊ​ഴി ന​ൽ​കി.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ബ്രാ​ഹിം ബാ​ദു​ഷ​യെ ചോ​ദ്യം ചെ​യ്യു​ക​യും മ​ർ​ദ​നം സം​ബ​ന്ധി​ച്ച് ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ക്കു​ക​യും ചെ​യ്തു.

വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്ത ഇ​ബ്രാ​ഹിം ബാ​ദു​ഷ​യെ നാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment