പെ​രു​മ്പാ​മ്പു​ക​ൾ ശ​രീ​ര​ത്തി​ൽ ഇ​ഴ​ഞ്ഞി​ട്ടും കൂ​സ​ലി​ല്ലാ​തെ കൊ​ച്ചു മി​ടു​ക്കി; അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ

ശ​രീ​ര​ത്തി​ൽ കൂ​ടി പെ​രു​പാ​മ്പു​ക​ൾ ഇ​ഴ​യു​മ്പോ​ൾ യാ​തൊ​രു ഭാ​വ​ഭേ​ദ​വു​മി​ല്ലാ​തെ കൊ​ച്ചു​കു​ട്ടി മൊ​ബൈ​ൽ ഫോ​ണി​ൽ കാ​ർ​ട്ടൂ​ണ്‍ കാ​ണു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​മ്പ​ര​പ്പു​ള​വാ​ക്കു​ന്നു. ഇ​ന്തോ​നേ​ഷ്യ​യി​ലെ ത​ങ്കേ​റാം​ഗി​ലാ​ണ് സം​ഭ​വം.

ധ്യാ​ല​ൻ മ​ഹാ​റാ​ണി എ​ന്നാ​ണ് ഈ ​മൂ​ന്ന് വ​യ​സു​കാ​രി​യാ​യ കു​ട്ടി​യു​ടെ പേ​ര്. ശ​രീ​ര​ത്തി​ൽ കൂ​ടി ആ​റ് പാ​മ്പു​ക​ൾ ഇ​ഴ​യു​മ്പോ​ൾ യാ​തൊ​രു പേ​ടി​യു​മി​ല്ലാ​തെ ഈ ​കു​ട്ടി മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.

കാ​ർ​ട്ടു​ണ്‍ കാ​ണു​ന്ന​തി​ന് പാ​മ്പുക​ൾ ത​ട​സ​മാ​കു​മ്പോ​ൾ ഈ ​കു​ട്ടി കൈ​കൊ​ണ്ട് പാ​മ്പി​നെ മാ​റ്റി​യി​ടു​ന്ന​തും കാ​ണാം. എ​ന്നാ​ൽ ഇ​ത്ത​രം ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ ആ​ദ്യ​മാ​യ​ല്ല മ​ഹാ​റാ​ണി സോ​ഷ്യ​ൽ​മീ​ഡി​യ​യു​ടെ ശ്ര​ദ്ധ​നേ​ടു​ന്ന​ത്. ഇ​തി​നു മു​മ്പ് മ​ഹാ​റാ​ണി മു​ത​ല​യെ ബ്ര​ഷ് ചെ​യ്യി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു.

Related posts