ഈ ​വ​ർ​ഷം സ​ന്ദ​ർ​ശി​ച്ച​ത് 20 ല​ക്ഷം പേ​ർ; ഇ​ടു​ക്കി​യു​ടെ പ​ച്ച​പ്പി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി സ​ഞ്ചാ​രി​ക​ൾ

തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ എ​ത്തു​ന്ന ടൂ​റി​സ്റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. ജി​ല്ല​യു​ടെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ ഈ ​വ​ർ​ഷ​മെ​ത്തി​യ​ത് 20 ല​ക്ഷ​ത്തോ​ളം സ​ഞ്ചാ​രി​ക​ൾ. ക​ന​ത്ത മ​ഴ മൂ​ലം വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ കു​റെ ദി​ന​ങ്ങ​ൾ അ​ട​ച്ചി​ട്ടെ​ങ്കി​ലും മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ടൂ​റി​സ്റ്റു​ക​ളു​ടെ എ​ണ്ണം കൂ​ടി.

ജൂ​ലൈ വ​രെ​യു​ള​ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 19,42,354 വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ കീ​ഴി​ലു​ള്ള പ​ന്ത്ര​ണ്ട് കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ഈ ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​യ​ത് 33,86,012 സ​ഞ്ചാ​രി​ക​ളാ​ണ്. 2023ൽ 29,22,043 ​ടൂ​റി​സ്റ്റു​ക​ൾ ജി​ല്ല​യി​ലെ​ത്തി. ഓ​ണ​ക്കാ​ല​മാ​കു​ന്ന​തോ​ടെ ടൂ​റി​സ്റ്റു​ക​ളു​ടെ വ​ര​വ് കൂ​ടു​മെ​ന്നു ടൂ​റി​സം വ​കു​പ്പ് പ​റ​യു​ന്നു.

വാ​ഗ​മ​ൺ കാ​ണാ​ൻ‌
വാ​ഗ​മ​ണ്‍ പു​ൽ​മേ​ടും മൊ​ട്ട​ക്കു​ന്നു​ക​ളും കാ​ണാ​ൻ 5,43,979 സ​ഞ്ചാ​രി​ക​ളും വാ​ഗ​മ​ണ്‍ അ​ഡ്വ​ഞ്ച​ർ പാ​ർ​ക്കി​ൽ 5,08,505 ടൂ​റി​സ്റ്റു​ക​ളും എ​ത്തി. ജ​നു​വ​രി, മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ ഒ​രു ല​ക്ഷ​ത്തി​ലേ​റെ സ​ഞ്ചാ​രി​ക​ളാ​ണ് ഇ​വി​ടേ​ക്ക് എ​ത്തി​യ​ത്. മൊ​ട്ട​ക്കു​ന്നു​ക​ളും പു​ൽ​മേ​ടു​ക​ളും തേ​യി​ല​ത്തോ​ട്ട​ങ്ങ​ളും സാ​ഹ​സി​ക വി​നോ​ദ സ​ഞ്ചാ​ര സാ​ധ്യ​ത​ക​ളു​മാ​ണ് വാ​ഗ​മ​ണ്‍ തു​റ​ന്നി​ടു​ന്ന​ത്.

ഗ്ലാ​സ് ബ്രി​ഡ്ജ് വ​ലി​യ ആ​ക​ർ​ഷ​ണ​മാ​ണ്. പാ​റ​ക്കൂ​ട്ട​ങ്ങ​ളി​ൽ റോ​ക്ക് ക്ലൈം​ബിം​ഗി​നും ട്ര​ക്കിം​ഗി​നും മ​ല​ക​യ​റ്റ​ത്തി​നും പാ​രാ​ഗ്ലൈ​ഡിം​ഗി​നും ഇ​വി​ടെ അ​വ​സ​ര​മു​ണ്ട്.

ബോ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ
മൂ​ന്നാ​ർ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നാ​ണ് സ​ഞ്ചാ​രി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ച്ച മ​റ്റൊ​രു വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്രം. 3,15,317 ടൂ​റി​സ്റ്റു​ക​ൾ ഈ ​വ​ർ​ഷം ഇ​വി​ടെ​യെ​ത്തി. രാ​മ​ക്ക​ൽ​മേ​ട്, പാ​ഞ്ചാ​ലി​മേ​ട്, പ​രു​ന്തും​പാ​റ, ശ്രീ​നാ​രാ​യ​ണ​പു​രം വെ​ള്ള​ച്ചാ​ട്ടം, ആ​മ​പ്പാ​റ, ഇ​ടു​ക്കി ഹി​ൽ​വ്യൂ പാ​ർ​ക്ക്, മാ​ട്ടു​പ്പെ​ട്ടി, അ​രു​വി​ക്കു​ഴി എ​ന്നി​വി​ട​ങ്ങ​ളി​ലും സ​ന്ദ​ർ​ശ​ക​രു​ടെ പ്ര​വാ​ഹ​മാ​യി​രു​ന്നു.

സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ്
രാ​മ​ക്ക​ൽ​മേ​ട് – 1,43,480
പാ​ഞ്ചാ​ലി​മേ​ട് – 1,09,219
ശ്രീ​നാ​രാ​യ​ണ​പു​രം – 85,375
ആ​മ​പ്പാ​റ – 71,264
ഇ​ടു​ക്കി ഹി​ൽ​വ്യൂ പാ​ർ​ക്ക് – 67,370
മാ​ട്ടു​പ്പെ​ട്ടി – 66,159
അ​രു​വി​ക്കു​ഴി – 15,707

Related posts

Leave a Comment