ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.60 അടിയായി; 12ന് ട്രയൽ റൺ

അ​ടി​മാ​ലി: കാലവർഷം കനത്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.60 അടിയായി. ഇതോടെ അണക്കെട്ടിന്‍റെ ഷട്ടറുകൾ തുറക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.

ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​ർ വ്യാഴാഴ്ച 12ന് തു​റ​ക്കു​മെ​ന്ന് മ​ന്ത്രി എം.​എം. മ​ണിയും വ്യക്തമാക്കി. ഇടുക്കിയിൽ എല്ലാ സുരക്ഷ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇ​ട​മ​ല​യാ​ർ അ​ണ​ക്കെ​ട്ടി​ലെ സ്ഥി​തി​ഗ​തി​ക​ൾ കൂ​ടി വി​ല​യി​രു​ത്തി​യ​ശേ​ഷം മാ​ത്ര​മേ ചെ​റു​തോ​ണി​യി​ലെ കൂ​ടു​ത​ൽ ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​നം സ്വീ​ക​രി​ക്കു​ക​യു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ലെ മൂ​ന്നാ​മ​ത്തെ ഷ​ട്ട​റാ​ണ് തു​റ​ക്കു​ന്ന​ത്. 50 സെ​ന്‍റി​മീ​റ്റ​ർ ഷ​ട്ട​ർ ഉ​യ​ർ​ത്തി സെ​ക്ക​ൻ​ഡി​ൽ 50 ഘ​ന​മീ​റ്റ​ർ വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കാ​നാ​ണ് പ​ദ്ധ​തി. നാല് മണിക്കൂർ ഷട്ടർ ഉയർത്തിവയ്ക്കും. 26 വർഷങ്ങൾക്കുശേഷമാണ് ചെറുതോണി അണക്കെട്ട് തുറക്കുന്നത്.

Related posts