വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം ആദ്യ വിമാന യാത്ര, ആ മനോഹരം! 55 വർഷത്തെ കാത്തിരിപ്പിനൊടുവിൽ മാതാപിതാക്കൾക്ക് ആദ്യ വിമാനയാത്ര ഒരുക്കി ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥൻ പർവീൺ കാസ്വാൻ.
2019ലെ ഒരു പഴയ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചത്, എന്റെ ആദ്യ വിമാനയാത്രയ്ക്ക് 23 വർഷമെടുത്തു, മാതാപിതാക്കൾ 55 വർഷം കാത്തിരുന്നു എന്നാണ്. അദേഹത്തിന്റെ ഈ ഹൃദയസ്പർശിയായ കുറിപ്പും ചിത്രവും സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിട്ടുണ്ട്.
പർവീൺ കാസ്വാൻ എന്ന ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥൻ തനിക്ക് വിമാനയാത്ര ലഭിക്കാൻ 23 വർഷമെടുത്തുവെന്നും, മാതാപിതാക്കൾ ഇതിനായി 55 വർഷം കാത്തിരിക്കേണ്ടി വന്നുവെന്നും പറയുന്നു.
ഈ ചിത്രം, സാധാരണക്കാരായ മാതാപിതാക്കൾക്ക് മക്കൾ നൽകുന്ന അവിസ്മരണീയമായ സമ്മാനമെന്ന നിലയിലാണ് പലരും ഏറ്റെടുത്തത്. വളരെ പെട്ടന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ ഈ ചിത്രം വൈറലായതോടെ ആളുകൾ ഏറ്റെടുത്തു.
