അമ്മയാവുന്നതില്‍ പരം സന്തോഷം വേറെയില്ല ! ഗര്‍ഭിണിയാണെന്ന വാര്‍ത്തകളോട് ഇല്യാന ഡിക്രൂസിന്റെ പ്രതികരണം ഇങ്ങനെ…

ബോളിവുഡ് സുന്ദരി ഇല്യാന ഡിക്രൂസിനെ ഗര്‍ഭിണിയായി കാണാന്‍ കുറേ നാളായി ആരാധകര്‍ ആഗ്രഹിക്കുകയാണ്. ഇല്യാന ഗര്‍ഭിണിയാണെന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നടിയുടെ ചില ചിത്രങ്ങള്‍ സഹിതമായിരുന്നു വാര്‍ത്ത പ്രചരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകള്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് താരം.

ഇപ്പോള്‍ ഗര്‍ഭിണിയാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല. എന്തായാലും ഗര്‍ഭിണിയല്ലെന്ന് അറിയിക്കുന്നു. പക്ഷേ ഈ വാര്‍ത്തകള്‍ വരുമ്പോള്‍ ഗര്‍ഭിണിയായിരുന്നെങ്കില്‍ ഞാനേറെ സന്തോഷിച്ചേനെ. കാരണം അതെന്റെ ഏറ്റവും വലിയ സ്വപ്നമാണ്. പക്ഷേ ഇപ്പോള്‍ സമയമായിട്ടില്ല. സമയമാകുമ്പോള്‍ ഉറപ്പായിട്ടുമാകും’ താരം പറഞ്ഞു.

ഓസ്ട്രേലിയന്‍ ഫോട്ടോഗ്രാഫര്‍ ആന്‍ഡ്രൂ നീബോണുമായി ഏറെ വര്‍ഷങ്ങളായി പ്രണയത്തിലാണ് ഇല്യാന. ഭര്‍ത്താവ് എന്നാണ് ആന്‍ഡ്രുവിനെ താരം വിശേഷിപ്പിക്കുന്നത്. 31കാരിയായ താരം ഉടന്‍ വിവാഹിതയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related posts