അ​ങ്ങ​നെ ആ​ലി​യ​യും അ​മ്മ​യാ​കു​ന്നു ! കു​ഞ്ഞ് ‘ക​മിം​ഗ് സൂ​ണ്‍’ എ​ന്ന് താ​രം; വി​വാ​ഹ​ത്തി​നു മു​മ്പ് ഗ​ര്‍​ഭി​ണി​യാ​യോ ? എ​ന്ന ചോ​ദ്യ​വു​മാ​യി മ​ല​യാ​ളി​ക​ള്‍…

അ​ങ്ങ​നെ ഒ​രു ബോ​ളി​വു​ഡ് സു​ന്ദ​രി കൂ​ടി അ​മ്മ​യാ​കു​ന്നു. താ​ന്‍ അ​മ്മ​യാ​കാ​ന്‍ പോ​കു​ന്ന​തി​ന്റെ സ​ന്തോ​ഷം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് ആ​ലി​യ ഭ​ട്ട്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് ഗ​ര്‍​ഭി​ണി ആ​ണെ​ന്ന വി​വ​രം ആ​ലി​യ പ​ങ്കു​വ​ച്ച​ത്. സ്‌​കാ​ന്‍ ചെ​യ്യു​ന്ന ചി​ത്ര​ത്തി​നൊ​പ്പം ‘ഞ​ങ്ങ​ളു​ടെ കു​ഞ്ഞ്…. ഉ​ട​ന്‍ വ​രും’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് താ​രം ഇ​ക്കാ​ര്യം ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്. ചി​ത്ര​ത്തി​ല്‍ ര​ണ്‍​ബീ​ര്‍ ക​പൂ​റി​നേ​യും കാ​ണാം. ഇ​തോ​ടൊ​പ്പം മ​റ്റൊ​രു ഫോ​ട്ടോ​യും ആ​ലി​യ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. സിം​ഹ​ത്തെ മു​ട്ടി​യു​രു​മ്മി നി​ല്‍​ക്കു​ന്ന സിം​ഹി​ണി​യും അ​വ​രെ നോ​ക്കു​ന്ന സിം​ഹ​ക്കു​ട്ടി​യു​മാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. സ​ന്തോ​ഷ​വാ​ര്‍​ത്ത സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച​തി​ന് പി​ന്നാ​ലെ സി​നി​മ​യി​ലെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും ആ​രാ​ധ​ക​രു​മാ​യി നി​ര​വ​ധി പേ​രാ​ണ് ആ​ലി​യ​ക്കും ര​ണ്‍​ബീ​റി​നും ആ​ശം​സ​ക​ളു​മാ​യി എ​ത്തി​യ​ത്. രാ​കു​ല്‍ പ്രീ​ത് സിം​ഗ്, ക​ര​ണ്‍ ജോ​ഹ​ര്‍, പ​രി​ണീ​തി ചോ​പ്ര, ടൈ​ഗ​ര്‍ ഷ്രോ​ഫ്, പ്രി​യ​ങ്ക ചോ​പ്ര എ​ന്നി​വ​രൊ​ക്കെ ആ​ശം​സ​ക​ള്‍ അ​റി​യി​ച്ചു. കൂ​ടാ​തെ ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 14 ല​ക്ഷ​ത്തോ​ളെ ലൈ​ക്കു​ക​ളും ഈ ​ഇ​ന്‍​സ്റ്റ​ഗ്രാം പോ​സ്റ്റ് നേ​ടി. ക​ഴി​ഞ്ഞ…

Read More

ഇന്‍ജെക്റ്റ് ചെയ്യുമ്പോള്‍ കുറച്ച് നേരത്തേക്ക് വലിയ വേദനയാണ് ! ഏറെ കാലത്തെ പരിശ്രമത്തിന് ശേഷം കുഞ്ഞ് ജനിച്ചതിനെക്കുറിച്ച് നിരഞ്ജനും ഭാര്യയും…

മലയാളി മിനിസ്‌ക്രീന്‍ പ്രേമികളുടെ പ്രിയതാരമാണ് നടന്‍ നിരഞ്ജന്‍. ഇപ്പോള്‍ നടനും ഭാര്യ ഗോപികയും ആദ്യ കണ്മണിയെ വരവേറ്റതിന്റെ സന്തോഷത്തിലാണ്. ഏറെ കാലത്തെ പരിശ്രമത്തിന് ഒടുവിലാണ് ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് ജനിക്കുന്നത്. ദൈവിക് ശ്രീനാഥ് എന്നായിരുന്നു മകന് ഇവര്‍ നല്‍കിയ പേര്. ഇപ്പോള്‍ ജീവിതത്തിലെ മറക്കാനാവാത്ത സംഭവത്തെ കുറിച്ച് പറയുകയാണ് നിരഞ്ജനും ഗോപികയും. പ്രഗ്നന്‍സി പീരിയഡിനെ കുറിച്ചാണ് ഇരുവരും മനസ് തുറന്നത്. ആ കാലഘട്ടം ഒക്കെ വേദനകളും പരീഷക്ഷണങ്ങും നിറഞ്ഞിരിരുന്നത് ആയിരുന്നു എന്നാണ് ഇവര്‍ പറയുന്നത്. തങ്ങളുടെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ഗര്‍ഭിണിയാവുന്നതിന് ചികിത്സ നടത്തിയതിനെ കുറിച്ച് ഇരുവരും പറയുന്നത്. നിരഞ്ജന്റെ വാക്കുകള്‍ ഇങ്ങനെ…മാസത്തില്‍ ഇരുപത് ദിവസം ഒക്കെ ഡോസ് കൂടി ഇന്‍ജെക്ഷന്‍സ് എടുത്തിരുന്നു. ഒരുദിവസം ഞാന്‍ റൂമില്‍ ചെന്ന സമയത്ത് അവള്‍ പൊള്ളല്‍ ഏറ്റത് പോലെ പുകഞ്ഞ് കൊണ്ടിരിക്കുകയാണ്. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ എനിക്കിതിന് സാധിക്കുന്നില്ല.…

Read More

‘ഞങ്ങള്‍ ഇപ്പോള്‍ ‘ലിവ് ഇന്‍ റിലേഷന്‍ഷിപ്പി’ലാണ്’; നിയമപരമായ വിവാഹമോചനത്തിന്റെ ആവശ്യമില്ല;ഗര്‍ഭിണിയാണെന്ന വിവരം പങ്കുവെച്ച് നുസ്രത്ത് ജഹാന്‍…

താനും നിഖില്‍ ജെയിനുമായുള്ള വിവാഹത്തിന് നിയമസാധുതയില്ലെന്നും അതിനാല്‍ തന്നെ നിയമപരമായി വിവാഹമോചിതരാവേണ്ട ആവശ്യമില്ലെന്നും വെളിപ്പെടുത്തി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത്ത് ജഹാന്‍ ഇപ്പോള്‍ തങ്ങള്‍ ലിവ് ഇന്‍ റിലേഷന്‍ ഷിപ്പിലാണെന്ന് വേണമെങ്കില്‍ പറയാമെന്നും വിവാഹമോചനം നടത്തേണ്ട കാര്യമില്ലെന്നും നുസ്രത്ത് ജഹാന്‍ പറയുന്നു. വ്യത്യസ്ത മതങ്ങളിലുള്ളവര്‍ തമ്മിലുള്ള വിവാഹത്തിന് ഇന്ത്യയില്‍ സാധുത ലഭിക്കണമെങ്കില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസറ്റര്‍ ചെയ്യണം. എന്നാല്‍ തങ്ങളുടെ കാര്യത്തില്‍ അത് സംഭവിച്ചിട്ടില്ലെന്നും നുസ്രത്ത് പറയുന്നു. തുര്‍ക്കിയില്‍ വെച്ചാണ് ഇരുവരുടേയും വിവാഹം നടന്നത്. ഇതോടൊപ്പം താരം ഗര്‍ഭിണിയാണെന്ന വാര്‍ത്തയും പുറത്തു വന്നിട്ടുണ്ട്. താരം വയറിന്റെ ചിത്രം പങ്കുവെച്ചാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Read More

നിറവയറില്‍ കണ്ണു തള്ളിക്കുന്ന വര്‍ക്കൗട്ടുമായി ഗായിക ! ഗര്‍ഭകാലത്തെ അഭ്യാസത്തെ വിമര്‍ശിച്ചും അനുകൂലിച്ചും ആളുകള്‍;വീഡിയോ വൈറലാകുന്നു…

ഫിറ്റ്‌നസിന് പ്രാധാന്യം നല്‍കുന്നവരാണ് ഒട്ടുമിക്ക സിനിമാതാരങ്ങളും. അതിനാല്‍ തന്നെ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ നിരന്തരം വര്‍ക്കൗട്ട് വീഡിയോകള്‍ പങ്കുവെയ്ക്കാറുമുണ്ട്. ഗര്‍ഭകാലത്ത് വ്യായാമത്തിന് നല്‍കുന്ന പ്രാധാന്യം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് ഗായിക നീതി മോഹന്‍ ഇപ്പോള്‍. നിറവയറുമായി വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോയാണ് നീതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. പരിശീലകന്റെ മേല്‍നോട്ടത്തിലായിരുന്നു വര്‍ക്കൗട്ടുകള്‍. വളരെ ബുദ്ധിമുട്ടേറിയ വര്‍ക്കൗട്ടുകളാണെങ്കിലും കരുതലോടെയും കൃത്യതയോടെയും നീതി ചെയ്യുന്നത് കണ്ട് അഭിനന്ദിക്കുകയാണ് ആരാധകര്‍. നീതിയുടെ സഹോദരിയും നര്‍ത്തകിയുമായ ശക്തി മോഹന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പ്രശംസിച്ചിട്ടുണ്ട്. ഇത്തരം വീഡിയോകള്‍ ഏറെ പ്രചോദനം നല്‍കുന്നവയാണെന്നാണ് കമന്റ് ബോക്‌സിലെ വാക്കുകള്‍. അതേസമയം ഗര്‍ഭകാലത്ത് ഇത്തരം സാഹസികത കാണിക്കരുത് എന്ന അഭിപ്രായക്കാരും ഇക്കൂട്ടത്തിലുണ്ട്.നടന്‍ നിഹാര്‍ പാണ്ഡ്യ ആണ് നീതി മോഹന്റെ ഭര്‍ത്താവ്. 2019 ഫെബ്രുവരിയിലാണ് ഇരുവരും വിവാഹിതരായത്.

Read More

വീട്ടിലിരിക്കുമ്പോള്‍ ശക്തമായ കാറ്റടിച്ചു…ഉടന്‍ തന്നെ ഗര്‍ഭിണിയുമായി ! ഒരു മണിക്കൂറിനകം പ്രസവവും; വിചിത്രവാദവുമായി യുവതി…

കാറ്റടിച്ച് ഗര്‍ഭിണിയായെന്നും ഒരു മണിക്കൂറിനുള്ളില്‍ പ്രസവിച്ചെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുന്ന യുവതി ലോകശ്രദ്ധയാകര്‍ഷിക്കുകയാണ്. ഇന്തൊനീഷ്യക്കാരിയായ സിതി സൈന എന്ന യുവതിയാണ് കഴിഞ്ഞ ആഴ്ച പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ലോകമാധ്യമങ്ങള്‍ ഈ വിചിത്രവാദത്തെ തലക്കെട്ടുകളാക്കിയതോടെയാണ് ഇത് വൈറലായത്. താന്‍ വീട്ടിലെ സ്വീകരണമുറിയില്‍ ഇരിക്കുമ്പോള്‍ ശക്തമായി കാറ്റടിക്കുകയായിരുന്നുവെന്നും അത് തന്നെ കടന്ന് പോയി 15 മിനിറ്റുകള്‍ക്ക് ശേഷം വയറില്‍ അസഹ്യമായ വേദന അനുഭവപ്പെട്ടുവെന്നും യുവതി പറഞ്ഞു. തുടര്‍ന്ന് ഉടന്‍ തന്ന അടുത്തുള്ള കമ്യൂണിറ്റി ക്ലിനിക്കിലേക്ക് എത്തി. അവിടെവെച്ച് പ്രസവിക്കുകയായിരുന്നു’ യുവതി പ്രാദേശിക മാധ്യമങ്ങളോട് ഇങ്ങനെയാണ് പറഞ്ഞത്. എന്തായാലും ഈ വിചിത്ര പ്രസവത്തിന്റെ വാര്‍ത്ത കാട്ടുതീ പോലെയാണ് ലോകമാധ്യമങ്ങളില്‍ പടര്‍ന്നത്. സോഷ്യല്‍ മീഡിയയിലും വൈറലായി. ഇതോടെ സിതിയുടെ വീട്ടിലേക്ക് നാട്ടുകാര്‍ എത്തിച്ചേരാന്‍ തുടങ്ങി. വാര്‍ത്ത പ്രചരിച്ചതോടെ ആരോഗ്യപ്രവര്‍ത്തകരും സിതിയെ സന്ദര്‍ശിച്ചു. അവരോടും സിതി ഇതേ വാദം തന്നെ ആവര്‍ത്തിച്ചു. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ…

Read More

അനു സിത്താര അമ്മയാകാന്‍ പോകുന്നു? വാര്‍ത്തയുടെ സത്യാവസ്ഥ തുറന്നു പറഞ്ഞ് താരം; തന്റെ ഔദ്യോഗിക പേജിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്…

തനിക്കെതിരേ പ്രചരിച്ച വ്യാജവാര്‍ത്തയെ പൊളിച്ചടുക്കി അനുസിത്താര. തനിക്കെതിരേ പ്രചരിക്കുന്ന വ്യാജവാര്‍ത്തയുടെ സത്യാവസ്ഥ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വെളിപ്പെടുത്തിയത്. അനു സിത്താര അമ്മയാകാന്‍ പോകുന്നു എന്ന തരത്തില്‍ പ്രചരിപ്പിച്ച വാര്‍ത്ത വ്യാജമാണെന്ന് താരം വ്യക്തമാക്കി. തന്റെ ഔദ്യോഗിക പേജിലൂടെയാണ് താരം വ്യാജവാര്‍ത്തയെ തള്ളിയത്. വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. വിവാഹത്തിനു ശേഷം സിനിമയിലെത്തി മലയാളത്തിലെ മുന്‍നിര നായികമാരില്‍ പേരെടുത്ത താരമാണ് അനു സിത്താര. സമൂഹമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന താരം തനിക്കെതിരെ വരുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്യാറുണ്ട്. തന്റെ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ നേരിട്ടു പങ്കുവയ്ക്കാനും താരം ശ്രമിക്കാറുണ്ട്. അതിനിടെയാണ്, താരം ഗര്‍ഭിണിയാണെന്ന തരത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചത്. ഇത് വ്യാജമാണെന്ന് അനു സിത്താര തന്നെ വ്യക്തമാക്കിയതോടെ വാര്‍ത്ത പ്രചരിപ്പിച്ചവരുടെ കള്ളി പൊളിയുകയും ചെയ്തു.

Read More

ഗര്‍ഭധാരണം നടക്കേണ്ട സമയത്ത് നടന്നോളും…വിവാഹം കഴിഞ്ഞെന്നു കരുതി ഒരിക്കലും സ്ത്രീകളെ ഗര്‍ഭിണികളാകാന്‍ നിര്‍ബന്ധിക്കരുതെന്ന് നടി ദീപിക പദുക്കോണ്‍

വിവാഹം കഴിഞ്ഞെന്നും കരുതി സ്ത്രീകളെ ഗര്‍ഭിണികളാകാന്‍ നിര്‍ബന്ധിക്കരുതെന്ന് വെട്ടിത്തുറന്നു പറഞ്ഞ് നടി ദീപിക പദുക്കോണ്‍. വിവാഹം കഴിഞ്ഞ അന്നു മുതല്‍ ദീപിക ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനുള്ള മറുപടിയായി അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് വിവാഹം കഴിഞ്ഞ നവവധുക്കള്‍ സമൂഹത്തില്‍ നിന്നും നേരിടേണ്ടി വരുന്ന സമ്മര്‍ദങ്ങളെക്കുറിച്ച് പ്രതികരിച്ചത് ‘ഗര്‍ഭധാരണം എന്നത് എന്റെ ജീവിതത്തില്‍ നടക്കേണ്ട സമയത്ത് നടന്നോളും.. സ്ത്രീകളെയും ദമ്പതികളെയും അത്തരം സമ്മര്‍ദ്ദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് അനീതിയാണ്. അതെല്ലാം സംഭവിക്കേണ്ട സമയത്തു തന്നെ സംഭവിച്ചോളും. വിവാഹം കഴിഞ്ഞു എന്നത് തുറുപ്പുചീട്ടായി എടുത്തിട്ടാണ് ആളുകള്‍ അമ്മയാകുന്നതിനെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുന്നത്.. കുഞ്ഞുങ്ങളുള്ള പല സുഹൃത്തുക്കളും എന്നോടിത് പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞെന്ന് കരുതി ഒരിക്കലും സ്ത്രീകളെ ഗര്‍ഭിണികളാകാന്‍ നിര്‍ബന്ധിക്കരുത്. തീര്‍ച്ചയായും ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ അത് സംഭവിക്കേണ്ടതാണ്. പക്ഷേ ആ ഒരവസ്ഥയില്‍ക്കൂടി കടന്നുപോകാന്‍ അവരെ നിര്‍ബന്ധിക്കുന്നത് ഒട്ടുംതന്നെ ശരിയല്ല. ഇത്തരം ചോദ്യങ്ങള്‍ക്ക്…

Read More

കല്യാണം കഴിഞ്ഞയുടന്‍ വധുവിന്റെ കന്യകാത്വ ഗര്‍ഭ പരിശോധനകള്‍ നടത്തി നവവരന്‍; ഭര്‍ത്താവിന്റെ ചെയ്തികള്‍ കണ്ട് ഞെട്ടിത്തരിച്ച് പെണ്‍കുട്ടി; ഒടുവില്‍ ഭര്‍ത്താവിനെതിരേ യുവതി കേസ് കൊടുത്തു…

കാലം എത്ര പുരോഗമിച്ചാലും എത്ര വിദ്യാഭ്യാസം നേടിയാലും പലരും യാഥാസ്ഥിതിക നിലപാടുകള്‍ കൂടുതല്‍ മുറുകെ പിടിക്കുന്ന കാഴ്ചകള്‍ ഈ സമൂഹത്തെ വേദനിപ്പിക്കുകയാണ്. വിവാഹം കഴിഞ്ഞയുടന്‍ വധുവിന്റെ കന്യകാത്വ പരിശോധനയും ഗര്‍ഭപരിശോധനയും ആവശ്യപ്പെട്ട വരന്റെ പ്രവൃത്തി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. നോര്‍ത്ത് കര്‍ണാടക സ്വദേശികളാണ് യുവതിയും യുവാവും. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട ഇരുവരും കഴിഞ്ഞ വര്‍ഷം നവംബറില്‍ വിവാഹിതരാകാന്‍ തീരുമാനിച്ചു. വിവാഹത്തിന് 15 ദിവസം മുമ്പ് അമ്മ മരിച്ചത് പെണ്‍കുട്ടിയെ മാനസികമായി ഏറെ തകര്‍ത്തിരുന്നു. അമ്മയുടെ വിയോഗത്തോടെ മാനസികാഘാതം നേരിട്ട യുവതിയെ വരന്‍ സംശയത്തോടെയാണ് കണ്ടത്. യുവതിക്ക് വിവാഹത്തില്‍ താല്‍പര്യമില്ലായിരുന്നുവെന്നാണ് അയാള്‍ കരുതി. എംബിഎ ബിരുദധാരികളും പ്രമുഖ സ്ഥാപനങ്ങളിലെ ജോലിക്കാരുമാണ് ഇരുവരും. വിവാഹത്തിന്റെ പിറ്റേന്ന് യുവതിക്ക് ആമാശയവീക്കം അനുഭവപ്പെട്ടു. ഇതോടെ യുവതി ഛര്‍ദ്ദിക്കാന്‍ തുടങ്ങി. ഉടന്‍തന്നെ നവവരന്‍ യുവതിയെ അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധന നടത്തി. എന്നാല്‍ തന്നെ ഗര്‍ഭപരിശോധനയ്ക്കും…

Read More

16 പെണ്‍കുട്ടികളെ ഗര്‍ഭിണികളാക്കി സ്വിമ്മിംഗ് പൂള്‍ ! ശാരീരിക ബന്ധമില്ലാതെ പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായതിന്റെ കാരണം കേട്ട് മാതാപിതാക്കള്‍ക്കും ഒപ്പം നീന്തിയ ആണ്‍സുഹൃത്തിനും ഒരേ ഞെട്ടല്‍…

ഒരു തരത്തിലുള്ള ലൈംഗിക ബന്ധവുമില്ലാതെ സുഹൃത്തുക്കളായ 16 പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാവുക. ഫ്‌ളോറിഡയില്‍ നടന്ന ഈ അവിശ്വസനീയ സംഭവത്തിനു പിന്നാലെയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ. പെണ്‍കുട്ടികളെ ഗര്‍ഭിണിയാക്കിയത് സ്വിമ്മിംഗ്പൂളാണ് എന്നതാണ് വസ്തുത. ഡാലിയ ജെന്നിംഗ് എന്ന പെണ്‍കുട്ടിയുടെ ബര്‍ത്ത്‌ഡേ സര്‍പ്രൈസ് പാര്‍ട്ടിയിലാണ് സംഭവം. പതിനാറു പെണ്‍കുട്ടികളും അവരുടെ ആണ്‍ സുഹൃത്ത് 15 കാരനായ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ ഒരു പയ്യനും ആണ് പാര്‍ട്ടിയില്‍ പങ്കെടുത്തത് . 15 കാരനായ ഈ സുഹൃത്തിന്റെ ബീജമാണ് ഈ 16 പെണ്‍കുട്ടികളേയും ഗര്‍ഭിണികളാക്കിയത്. പെണ്‍കുട്ടികളെയും പയ്യനെയും ചോദ്യം ചെയ്തപ്പോള്‍ തങ്ങള്‍ തമ്മില്‍ യാതൊരു തരത്തിലുള്ള ലൈംഗിംകബന്ധവും നടന്നിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. ഇവരെന്നല്ല ഒരു പെണ്‍കുട്ടികളുമായും താന്‍ ഇതുവരെ ശാരീരികബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെന്നും 15 കാരന്‍ കരഞ്ഞുകൊണ്ട് പറഞ്ഞു. എന്നാല്‍ സ്വിമ്മിംഗ് പൂളില്‍ നീന്തുന്നതിനിടെ പയ്യന് ബീജ സ്ഖലനം നടന്നുവത്രെ. ഈ ബീജമാണ് പെണ്‍കുട്ടികളുടെ ശരീരത്തില്‍ പ്രവേശിച്ചത്. പെണ്‍കുട്ടികള്‍ക്കും…

Read More

ഗര്‍ഭിണിയാണെന്ന വാര്‍ത്ത മറച്ചു വച്ചിട്ടു കാര്യമില്ലല്ലോ ? താന്‍ ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രയാസങ്ങളെപ്പറ്റി മനസ്സു തുറന്ന് അനുഷ്‌ക ശര്‍മ മനസ്സു തുറക്കുന്നു…

ആരാധകര്‍ സ്‌നേഹത്തോടെ വിരുഷ്‌ക എന്നു വിളിക്കുന്ന താരദമ്പതികളാണ് വിരാട് കോഹ്‌ലിയും അനുഷ്‌ക ശര്‍മയും. ഇരുവരും വിവാഹിതയായ അന്നു മുതല്‍ അനുഷ്‌ക ഗര്‍ഭിണിയാണ് എന്ന തരത്തില്‍ വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇത്തരത്തിലുള്ള ചോദ്യങ്ങളും അത് തനിക്കുണ്ടാക്കുന്ന പ്രയാസങ്ങളും ഇപ്പോള്‍ അനുഷ്‌ക തുറന്നു പറഞ്ഞിരിക്കുകയാണ്. പുതിയ ചിത്രം സീറോയുടെ പ്രൊമോഷന്‍ പരിപാടിയ്ക്കിടെയായിരുന്നു താരം മനസ്സു തുറന്നത്. 2017 ഡിസംബറിലായിരുന്നു അനുഷ്‌കയും ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞതു മുതല്‍ താന്‍ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ കേട്ടുകൊണ്ടിരിക്കുകയാണെന്നും പ്രൊഫഷണല്‍ ജീവിതത്തെക്കുറിച്ച് അന്വേഷിക്കാതെ എന്തിനാണ് ഇത്തരം വ്യക്തിപരമായ കാര്യങ്ങളില്‍ തലയിടുന്നതെന്നുമാണ് താരത്തിന്റെ ചോദ്യം. പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തകളാണെന്നും അനുഷ്‌ക പറയുന്നു. ഗര്‍ഭിണിയാണന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തയോട് അനുഷ്‌ക പ്രതികരിച്ചതിങ്ങനെ ” ചില കാരണങ്ങള്‍ കൊണ്ട് ചെറുപ്പത്തില്‍ത്തന്നെ വിവാഹിതയാകേണ്ടി വന്നയാളാണ് ഞാന്‍. ഒരു കുഞ്ഞു ജനിക്കാന്‍ പോകുന്നു എന്ന കാര്യം ആര്‍ക്കും മറച്ചു…

Read More