ന​ടി ഇ​ല്യാ​ന ഡി​ക്രൂ​സ് അ​മ്മ​യാ​യി ! കു​ട്ടി​യു​ടെ പേ​ര് ‘കോ​വ ഫീ​നി​ക്‌​സ് ഡോ​ള​ന്‍’ ; പേ​രി​ന്റെ അ​ര്‍​ഥ​വും കു​ട്ടി​യു​ടെ അ​ച്ഛ​നെ​യും തി​ര​ഞ്ഞ് ആ​രാ​ധ​ക​ര്‍

പ്ര​മു​ഖ ന​ടി ഇ​ല്യാ​ന ഡി​ക്രൂ​സി​ന് ആ​ണ്‍​കു​ഞ്ഞ് പി​റ​ന്നു. താ​രം ത​ന്നെ​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ സ​ന്തോ​ഷ​വാ​ര്‍​ത്ത പു​റ​ത്തു​വി​ട്ട​ത്.

‘കോ​വ ഫീ​നി​ക്‌​സ് ഡോ​ള​ന്‍’ എ​ന്നാ​ണ് കു​ട്ടി​യു​ടെ പേ​ര്. മ​ക​ന്റെ ചി​ത്ര​വും ന​ടി പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ബോ​ളി​വു​ഡി​ലും തെ​ന്നി​ന്ത്യ​യി​ലും ശ്ര​ദ്ധേ​യ​മാ​യ താ​ര​മാ​ണ് ഇ​ല്യാ​ന ഡി​ക്രൂ​സ്.

ഓ​ഗ​സ്റ്റ് ഒ​ന്നി​നാ​ണ് കു​ഞ്ഞി​ന്റെ ജ​ന്മ​ദി​നം. അ​മ്മ​യാ​യ ഇ​ല്യാ​ന​യ്ക്ക് ആ​ശം​സാ​പ്ര​വാ​ഹ​വു​മാ​യി ആ​രാ​ധ​ക​രും സ​ഹ​താ​ര​ങ്ങ​ളു​മെ​ത്തി.

അ​ഥി​ത ഷെ​ട്ടി, ഹു​മ ഖു​റേ​ഷി, ന​ര്‍​ഗീ​സ് ഫ​ക്രി, അ​ര്‍​ജു​ന്‍ ക​പൂ​ര്‍ തു​ട​ങ്ങി​യ താ​ര​ങ്ങ​ളെ​ല്ലാം ആ​ശം​സ​ക​ള്‍ അ​റി​യി​ച്ചു​കൊ​ണ്ട് എ​ത്തി.

ഇ​ല്യാ​ന​യു​ടെ മ​ക​ന്റെ പേ​രി​ന്റെ അ​ര്‍​ഥം തി​ര​യു​ക​യാ​ണ് ആ​രാ​ധ​ക​രി​പ്പോ​ള്‍. ‘യോ​ദ്ധാ​വ്’ ,’ധീ​ര​ന്‍’ എ​ന്നി​ങ്ങ​നെ​യാ​ണ് പേ​രി​ന്റെ അ​ര്‍​ഥ​മെ​ന്ന് ബം​പ് ഡോ​ട്ട് കോ​മി​ലെ വി​വ​ര​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ആ​രാ​ധ​ക​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു​ണ്ട്.

ഇ​ക്കാ​ര്യ​ത്തി​ല്‍ താ​ര​ത്തി​ന്റെ വാ​ക്കു​ക​ള്‍​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ഇ​വ​രെ​ല്ലാം.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​ണെ​ങ്കി​ലും വ്യ​ക്തി​ജീ​വി​ത​ത്തെ​ക്കു​റി​ച്ച് അ​ധി​ക​മൊ​ന്നും വെ​ളി​പ്പെ​ടു​ത്താ​ന്‍ ആ​ഗ്ര​ഹി​ക്കാ​ത്ത താ​ര​മാ​ണ് ഇ​ല്യാ​ന.

അ​ടു​ത്തി​ടെ​യാ​ണ് ത​ന്റെ കാ​മു​ക​ന്റെ മു​ഖം വ്യ​ക്ത​മാ​ക്കാ​ത്ത ഒ​രു ചി​ത്രം താ​രം പ​ങ്കു​വെ​ച്ച​ത്.

Related posts

Leave a Comment