ബോ​ളി​വു​ഡി​ൽ ക​ളം പി​ടി​ക്കാ​ൻ ടോ​പ്‌ലെസാ​യി ഇ​ല്യാ​ന

Illeyana2206

തെ​ന്നി​ന്ത്യ​ൻ താ​രം ഇ​ല്യാ​ന ഡി​ക്രൂ​സ് ഇ​പ്പോ​ൾ തെ​ന്നി​ന്ത്യ വി​ട്ട് ബോ​ളി​വു​ഡി​ൽ ക​ളം നി​റ​യാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. ഇ​ല്യാ​ന നാ​യി​ക​യാ​യി എ​ത്തു​ന്ന ബോ​ളി​വു​ഡ് ചി​ത്രം ബാ​ദ്ഷാ​ഹോ​യു​ടെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. 1.57 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ടീ​സ​റാ​ണ് പു​റ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​ല്യാ​ന ടോ​പ്‌ലെ​സാ​യി എ​ത്തു​ന്ന രം​ഗ​വും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ടീ​സ​ർ പു​റ​ത്ത് വി​ട്ടി​രി​ക്കു​ന്ന​ത്.

ടീ​സ​ർ പു​റ​ത്തി​റ​ങ്ങി ഒ​രു ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ഞ്ച് ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ ടീ​സ​ർ ക​ണ്ടു​ക​ഴി​ഞ്ഞു. വ​ണ്‍​സ് അ​പ്പോണ്‍ എ ​ടൈം ഇ​ൻ മും​ബൈ ദൊ​ബാ​രാ​യ്ക്ക് ശേ​ഷം മി​ല​ൻ ലു​ത്രി​യ സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ക്ഷ​ൻ ത്രി​ല്ല​റാ​ണ് ബാ​ദ്ഷാ​ഹോ. അ​ജ​യ് ദേ​വ്ഗ​ണും ഇ​മ്രാ​ൻ ഹാ​ഷ്മി​യു​മാ​ണ് പ്ര​ധാ​ന​താ​ര​ങ്ങ​ൾ. ഇ​ല്യാ​ന​യ്ക്കൊ​പ്പം ഇ​ഷാ ഗു​പ്ത​യും ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി എ​ത്തു​ന്നു. ഇ​മ്രാ​ൻ ഹ​ഷ്മി​ക്കൊ​പ്പം ഐ​റ്റം ഡാ​ൻ​സു​മാ​യി സ​ണ്ണി ലി​യോ​ണും എ​ത്തു​ന്നു എ​ന്ന​ത് ചി​ത്ര​ത്തി​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത​യാ​ണ്. ആ​ക്്ഷ​ൻ താ​രം വി​ദ്യു​ത് ജ​മാ​ൽ മ​റ്റൊ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി ബാ​ദ്ഷാ​ഹോ​യി​ൽ എ​ത്തു​ന്നു. അ​ടി​യ​ന്ത​രാ​വ​സ്ഥ​യും പ​ശ്ചാ​ത്ത​ല​മാ​കു​ന്ന ചി​ത്രം സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് തി​യ​റ്റ​റി​ലെ​ത്തും.

Related posts