സൂപ്പർ ഐഡിയ… കേ​ര​ള ടൂ​റി​സം ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​ന്‍റെ ‘ഇ​ന്‍ കാ​ര്‍ ഡൈ​നിം​ഗിംഗ് തുടക്കം

മ​ല​പ്പു​റം: കേ​ര​ള ടൂ​റി​സം ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​ന്‍റെ ‘ഇ​ന്‍ കാ​ര്‍ ഡൈ​നിം​ഗ്’ പ​ദ്ധ​തി കു​റ്റി​പ്പു​റം കെ​ടിഡിസി ആ​ഹാ​ര്‍ റ​സ്റ്റോ​റ​ന്റി​ലും തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കെ.​ടി ജ​ലീ​ല്‍ എംഎ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

കോ​വി​ഡ് കാ​ലം എ​ല്ലാ മേ​ഖ​ല​ക​ളി​ലും ബ​ദ​ല്‍ സം​വി​ധാ​ന​ങ്ങ​ള്‍​ക്ക് ക​ള​മൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ്. ടൂ​റി​സം വ​കു​പ്പി​നു കീ​ഴി​ലെ റെ​സ്റ്റോ​റ​ന്‍റുക​ളി​ല്‍ കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പാ​ഴ്‌​സ​ല്‍ സ​ര്‍​വീ​സ് മാ​ത്രം അ​നു​വ​ദി​ക്കു​ന്ന​തി​നാ​ല്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍​ക്കു ഹോ​ട്ട​ലു​ക​ളി​ല്‍ ക​യ​റി ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണ്.

ഇ​തി​നൊ​രു ബ​ദ​ല്‍ എ​ന്നു​ള്ള നി​ല​യി​ലാ​ണ് ഇ​ന്‍ കാ​ര്‍ ഡൈ​നിം​ഗ്് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നു പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് എം​എ​ല്‍​എ പ​റ​ഞ്ഞു.

വാ​ഹ​ന​ങ്ങ​ളി​ല്‍ നി​ന്നു പു​റ​ത്തി​റ​ങ്ങു​ക​യോ ഹോ​ട്ട​ലു​ക​ളി​ല്‍ ക​യ​റു​ക​യോ ചെ​യ്യാ​തെ ഭ​ക്ഷ​ണം ക​ഴി​ക്കാ​മെ​ന്നു​ള്ള​താ​ണ് ‘ഇ​ന്‍ കാ​ര്‍ ഡൈ​നിം​ഗ്’ സം​വി​ധാ​ന​ത്തി​ന്റെ പ്ര​ത്യേ​ക​ത.

പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യ​മു​ള്ള ഹോ​ട്ട​ലു​ക​ളി​ലാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്ത് ജ​ന​ങ്ങ​ള്‍​ക്ക് മി​ക​ച്ച ഭ​ക്ഷ​ണം സു​ര​ക്ഷി​ത​മാ​യി ന​ല്‍​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കെടിഡിസി ഹോ​ട്ട​ലു​ക​ളെ ഉ​പ​യോ​ഗി​ച്ച് ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

പ​ദ്ധ​തി വി​ജ​യ​ക​ര​മാ​ണെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​ന്‍ കാ​ര്‍ ഡൈ​നിം​ഗ് തു​ട​ങ്ങും. ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​ല​ക്‌​സ് പി. ​ജോ​ഷോ, ര​മേ​ശ്, സ​ന്തോ​ഷ്, സ​ജീ​വ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment