തൃശൂർ: നടൻ മോഹൻലാലിന്റെ കാർ ഗുരുവായൂർ ക്ഷേത്ര നടയിലേക്ക് വരാൻ ഗേറ്റ് തുറന്നു കൊടുത്ത സെക്യൂരിറ്റി ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്.
മോഹന്‍ലാലിന്റെ കാര്‍ മാത്രം അവിടെ പ്രവേശിപ്പിച്ചത് എന്ത് കാരണത്താലാണെന്ന് വ്യക്തമാക്കണമെന്നാണ് അഡ്മിനിസ്ട്രേറ്ററുടെ നോട്ടീസിലെ ആവശ്യം.
മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇവരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്താനും അഡ്മിനിസ്ട്രേറ്റര്‍ നിര്‍ദേശം നല്കി.
വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് വ്യാഴാഴ്ച മോഹൻലാൽ ഗുരുവായൂരിൽ എത്തിയത്.
താരത്തെ കാണാന്‍ അമ്പലത്തില്‍ ആരാധകര്‍ തടിച്ചുകൂടിയ വീഡിയോയും പുറത്തുവന്നിരുന്നു.

