പാ​ക്കി​സ്ഥാ​നി​ൽ ആ​യു​ധ​ധാ​രി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ജ​ഡ്‌​ജി​യെ മോ​ചി​പ്പി​ച്ചു

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ൽ ആ​യു​ധ​ധാ​രി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ജ​ഡ്‌​ജി​യെ മോ​ചി​പ്പി​ച്ചു. ഖൈ​ബ​ർ പ​ഖ്തൂ​ൺ​ഖ്വ പ്ര​വി​ശ്യ​യി​ൽ ആ​യു​ധ​ധാ​രി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി​യെ​യാ​ണു ത​ട​വി​ൽ​നി​ന്നു മോ​ചി​പ്പി​ച്ച​ത്.

27നാ​ണ് അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ അ​തി​ർ​ത്തി​യി​ലു​ള്ള ടാ​ങ്ക്, ദേ​ര ഇ​സ്മാ​യി​ൽ ഖാ​ൻ ജി​ല്ല​യ്ക്കു സ​മീ​പം ജ​ഡ്ജി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ജ​ഡ്ജി​യു​ടെ ഡ്രൈ​വ​ർ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

വാ​ഹ​നം സ്ഥ​ല​ത്തു​നി​ന്നു ക​ണ്ടെ​ടു​ത്തു. ജ​ഡ്ജി​യെ നി​രു​പാ​ധി​കം ത​ട​വി​ൽ​നി​ന്നു മോ​ചി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം സു​ര​ക്ഷി​ത​നാ​യി വീ​ട്ടി​ലെ​ത്തി​യെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. ജ​ഡ്ജി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment