കൊച്ചി: ക്രൊയേഷ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതി തട്ടിയെടുത്തത് രണ്ട് കോടിയോളം രൂപ. കേസുമായി ബന്ധപ്പെട്ട് വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ പ്രണവ് പ്രകാശിനെയാണ് എലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളം ചിറ്റൂര്‍ റോഡില്‍ എസ്ജിഐ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു പ്രണവ്. വിദേശ ജോലി വാഗ്ദാനം ചെയ്ത് 150 ഓളം പേരില്‍ നിന്നാണ് ഇയാള്‍ പണം തട്ടിയെടുത്തത്.
പിന്നീട് ഇവര്‍ക്ക് ജോലി നല്‍കാതെ വഞ്ചിക്കുകയായിരുന്നു. ഏലൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ യു. രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇത്തരത്തില്‍ കൂടുതല്‍ പേരില്‍നിന്ന് പണം തട്ടിയെടുത്തിട്ടുണ്ടോയെന്നും പോലീസ് അന്വേഷണം ആരംഭിച്ചു.