കാഠ്മണ്ഡു: മുതിർന്ന അഭിഭാഷക സബിത ഭണ്ഡാരിയെ നേപ്പാളിന്റെ ആദ്യ വനിതാ അറ്റോർണി ജനറലായി പ്രസിഡന്റ് രാംചന്ദ്ര പൗദേൽ നിയമിച്ചു. പ്രസിഡന്റിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. നാഷണൽ ഇൻഫർമേഷൻ കമ്മീഷനിൽ സബിത ഭണ്ഡാരി ഇൻഫർമേഷൻ കമ്മീഷണറായിരുന്നു. രാജിവച്ച രമേഷ് ബാദലിനു പകരമാണ് സബിതയുടെ നിയമനം. നേപ്പാളിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി സുശീല കർക്കി ഇന്നലെ ചുമതലയേറ്റു.
സബിത ഭണ്ഡാരി നേപ്പാളിന്റെ ആദ്യ വനിതാ അറ്റോർണി ജനറൽ
