ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ൽ ഇ​നി ഇ​ന്ത്യ​ൻ ദേ​ശീ​യ​ഗാ​നം മു​ഴ​ങ്ങി​ല്ല; . ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡി​ന്‍റെ ന​യം ഇങ്ങനെയൊക്കെ…

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ പ​ര​ന്പ​ര​യി​ലെ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പ് ദേ​ശീ​യ​ഗാ​നം മു​ഴ​ങ്ങി​ല്ല. ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡി​ന്‍റെ ന​യ​മാ​ണ് പു​തി​യ തീ​രു​മാ​ന​ത്തി​നു പി​ന്നി​ൽ. ടെ​സ്റ്റ്, ട്വ​ന്‍റി-20, ഏ​ക​ദി​ന പ​ര​ന്പ​ര​ക​ൾ തു​ട​ങ്ങു​ന്പോ​ൾ ഓ​രോ​ന്നി​ലെ​യും ആ​ദ്യ മ​ത്സ​ര​ത്തി​ൽ മാ​ത്ര​മേ ദേ​ശീ​യ ഗാ​നം മു​ഴ​ങ്ങാ​വൂ എ​ന്നാ​ണ് ല​ങ്ക​ൻ ബോ​ർ​ഡി​ന്‍റെ തീ​രു​മാ​നം.

ടെ​സ്റ്റ് പ​ര​ന്പ​ര​യി​ലെ ആ​ദ്യ ടെ​സ്റ്റി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ദേ​ശീ​യ​ഗാ​നം ആ​ല​പി​ച്ചി​രു​ന്നു. ര​ണ്ടാം ടെ​സ്റ്റി​ലും മൂ​ന്നാം ടെ​സ്റ്റി​ലും ഇ​തു​ണ്ടാ​യി​ല്ല. ധാം​ബു​ള്ള​യി​ൽ ന​ട​ന്ന ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ലും ദേ​ശീ​യ​ഗാ​നം ആ​ല​പി​ച്ചു. പ​ര​ന്പ​ര​യി​ലെ തു​ട​ർ​ന്നു​ള്ള മ​ത്സ​ര​ങ്ങ​ളി​ൽ ഇ​തു​ണ്ടാ​വി​ല്ല.

ഇ​നി സെ​പ്റ്റം​ബ​ർ ആ​റി​ന് കൊ​ളം​ബോ​യി​ലെ പ്രേ​മ​ദാ​സ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ആ​ദ്യ ട്വ​ന്‍റി-20​യി​ലേ ഇ​നി ഇ​ന്ത്യ​യു​ടെ ദേ​ശീ​യ ഗാ​നം മു​ഴ​ങ്ങൂ. അ​ഞ്ച് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ൽ ഇ​ന്ത്യ 1-0ത്തി​ന് മു​ന്നി​ലാ​ണ്.

Related posts