ഇന്ത്യയുടെ ആരോഗ്യ മേഖലയെ പുകഴ്ത്തി വിദേശ വനിത പങ്കുവച്ച വീഡിയോ ആണിപ്പോൾ ശ്രദ്ധ നേടുന്നത്. അമേരിക്കക്കാരിയായ ലിസ് ബോംസ് എന്ന യുവതിയാണ് ഇൻസ്റ്റഗ്രാമിൽ ഇന്ത്യയിലെ മെഡിക്കൽ സൗകര്യങ്ങളെ പ്രശംസിച്ചുകൊണ്ട് വീഡിയോ ചെയ്തിരിക്കുന്നത്.
ഒരു ചെറിയ രക്തപരിശോധനയ്ക്കോ ഡോക്ടറെ കാണുന്നതിനോ അമേരിക്കയിൽ മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നു. മാത്രമല്ല അതിനായി ആയിരക്കണക്കിന് ഡോളർ ചിലവാകുകയും ചെയ്യും. ഇന്ത്യയിൽ കാര്യങ്ങൾ അങ്ങനെയല്ല. ഒരു ആശുപത്രിയിൽ നേരിട്ട് ചെന്നാൽ അതേ ദിവസം തന്നെ നമുക്ക് ഡോക്ടറെ കാണാം. വളരെ കുറഞ്ഞ ചിലവിൽ ചികിത്സയും ലഭിക്കും എന്നാണ് വീഡിയോയിൽ ലിസ് പറയുന്നത്.
അമേരിക്കയിൽ അടുത്ത ടെൻഷൻ ഇൻഷുറൻസ് ലഭിക്കുമോ എന്നതാണ്. അതുമാത്രമല്ല അമ്പതോളം ക്ലിനിക്കുകളിൽ അപ്പോയിന്റ്മെന്റിനായി വിളിച്ചു ചോദിക്കേണ്ടി വരുന്നു. ഇതൊക്കെയാണ് അമേരിക്കയിൽ. തൽസ്ഥാനത്ത് ഇന്ത്യ ഇത്ര എളുപ്പത്തിൽ കാര്യങ്ങൾ ചെയ്യുന്നത് എന്ന് യുവതി പറഞ്ഞു. അമേരിക്കയിൽ ഇത്രയും ബുദ്ധിമുട്ടുകൾ ഉണ്ടാവുന്പോൾ ഇന്ത്യ ഇത്ര സുഗമമായി കാര്യങ്ങൾ നടത്തുന്നത് നിർത്തണമെന്നും ലിസ് തമാശയായി കൂട്ടിച്ചേർത്തു.
