ബു​ർ​ജ് ഖ​ലീ​ഫ​യു​ടെ മു​ന്നി​ൽ സാ​രി​യി​ൽ നൃ​ത്തം ചെ​യ്ത് അ​മ്മ: വീ​ഡി​യോ പ​ക​ർ​ത്തി മ​ക​ളും

അ​ച്ഛ​ന​മ്മ​മാ​ർ എ​പ്പോ​ഴെ​ങ്കി​ലു​മൊ​ക്കെ മ​ക്ക​ളെ അ​വ​രു​ടെ ജോ​ലി സ്ഥ​ല​ത്ത് കൊ​ണ്ടു​പോ​യി​ട്ടു​ണ്ടാ​കും. എ​ന്നാ​ൽ മ​ക്ക​ൾ തി​രി​ച്ച് ഇ​തു​പോ​ലെ ചെ​യ്താ​ൽ ര​സ​മാ​യി​രി​ക്കും അ​ല്ലേ. മ​ക്ക​ൾ ജോ​ലി ചെ​യ്യു​ന്ന സ്ഥ​ല​ത്തേ​ക്ക് അ​ച്ഛ​നെ​യും അ​മ്മ​യേ​യും കൊ​ണ്ടു​വ​ന്നൊ​രു വീ​ഡി​യോ ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

ബി​നി​ത ക​ർ​ക്കി എ​ന്ന യു​വ​തി​യാ​ണ് ത​ന്‍റെ ജോ​ലി സ്ഥ​ല​വും അ​വി​ടെ​യു​ള്ള വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളും കാ​ണാ​നാ​യി ത​ന്‍റെ അ​മ്മ​യെ കൊ​ണ്ട്പോ​യ​ത്. അ​മ്മ​യ്ക്ക് കാ​ണ​ണ​മെ​ന്ന് ആ​ഗ്ര​ഹ​ഹ​മു​ള്ള ബു​ർ​ജ് ഖ​ലീ​ഫ​യും കൊ​ണ്ടു​പോ​യി കാ​ണി​ച്ചു. ഇ​തി​ന്‍റെ വീ​ഡി​യോ യു​വ​തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചു. വീ​ഡി​യോ​യി​ൽ ബി​നി​ത​യു​ടെ അ​മ്മ പ​ര​മ്പ​രാ​ഗ​ത സാ​രി ധ​രി​ച്ച് ബു​ർ​ജ് ഖ​ലീ​ഫ​യു​ടെ പ​രി​സ​ര​ത്ത് ചു​റ്റി​ന​ട​ക്കു​ന്ന​ത് കാ​ണാം.

ദു​ബാ​യ് ന​ഗ​ര​മ​ധ്യ​ത്തി​ന്‍റെ ആ​ഡം​ബ​ര​ങ്ങ​ളെ അ​തി​ശ​യ​ത്തോ​ടെ നോ​ക്കി കാ​ണു​ന്ന അ​മ്മ​യു​ടെ വീ​ഡി​യോ ആ​ളു​ക​ൾ ഏ​റ്റെ​ടു​ത്തു. ‘നി​ങ്ങ​ളു​ടെ അ​മ്മ ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ ട​വ​റി​ൽ ക​യ​റി, നി​ങ്ങ​ളാ​ണ് അ​ത് സാ​ധ്യ​മാ​ക്കി​യ​ത്’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ബി​നി​ത ക​ർ​ക്കി വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ യു​വ​തി​യെ പ്ര​ശം​സി​ച്ച് നി​ര​വ​ധി ആ​ളു​ക​ൾ ക​മ​ന്‍റ് ചെ​യ്തു. മ​ക്ക​ളാ​യാ​ൽ ഇ​ങ്ങ​നെ വേ​ണ​മെ​ന്നാ​ണ് പ​ല​രും പ​റ​ഞ്ഞ​ത്.

 

 

Related posts

Leave a Comment