പാക്കിസ്ഥാന് വന്‍തിരിച്ചടി, പാക് ഭീകരവാദത്തിനെതിരേ റഷ്യ-ചൈന-ഇന്ത്യ സംയുക്ത പ്രസ്താവന, ചൈനയുടെ തള്ളിപ്പറച്ചില്‍ ഉലഞ്ഞ് പാക്കിസ്ഥാന്‍, ഇന്ത്യന്‍ സര്‍ക്കാരിന്റെ നയതന്ത്ര നീക്കങ്ങളും വിജയത്തിലേക്ക്

എക്കാലത്തും പാക്കിസ്ഥാന്റെ ഉറ്റമിത്രമായിരുന്നു ചൈന. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ തങ്ങള്‍ക്ക് ഗുണകരമായ രീതിയില്‍ മാറ്റിത്തീര്‍ക്കുകയെന്ന തന്ത്രമാണ് കാലങ്ങളായി ചൈന നടപ്പിലാക്കിയിരുന്നത്. ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ പാക്കിസ്ഥാനെതിരേ പ്രമേയം കൊണ്ടുവരുമ്പോള്‍ പലപ്പോഴും ചൈന എതിര്‍ത്തിരുന്നു. അതേ ചൈന തന്നെ ഇപ്പോള്‍ പാക്കിസ്ഥാനെ തള്ളിപ്പറയുന്നതാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്.

ചൈനയില്‍ നടക്കുന്ന റഷ്യ-ചൈന-ഇന്ത്യ വിദേശമന്ത്രിമാരുടെ യോഗത്തിലാണ് തീവ്രവാദത്തിനെതിരായ സംയുക്ത പ്രസ്താവന ഇറക്കിയത്. പാക് മണ്ണില്‍ നിന്നും ഇന്ത്യയ്‌ക്കെതിരായ നീക്കങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് പ്രസ്താവന. ചൈനയുടെ നിലപാട് മാറ്റം പൊതുവില്‍ ഒറ്റപ്പെട്ടു നില്ക്കുന്ന പാക്കിസ്ഥാന് കനത്ത തിരിച്ചടിയാണ്.

നേരത്തെ അമേരിക്കയും ഫ്രാന്‍സും ഓസ്‌ട്രേലിയയും ഇന്ത്യയുടെ നീക്കത്തെ പിന്തുണയ്ക്കുകയും പാക്കിസ്ഥാനെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഇന്ത്യ പാക്കിസ്ഥാനില്‍ കയറി നടത്തിയ ആക്രമണത്തെക്കുറിച്ച് ചൈന ഒരൊറ്റ വാക്കുപോലും പറഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്. രാജ്യാന്തര തലത്തില്‍ ഒറ്റപ്പെട്ടു നില്ക്കുന്ന പാക്കിസ്ഥാന്‍ ഇന്ത്യയെ കടന്നാക്രമിച്ച് കൂടുതല്‍ പ്രതിസന്ധിയിലാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന സൂചനകളാണ് ഇസ്ലാമാബാദില്‍ നിന്ന് ലഭിക്കുന്നത്.

Related posts