പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ ശാരീരികമായി ഉപയോഗിച്ച അധ്യാപികയെ പോലീസ് പിടികൂടി ! യുവതിയുടെ പരിപാടി കണ്ടുപിടിച്ചത് വിദ്യാര്‍ഥിയുടെ സഹോദരി…

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ശാരീരിക ബന്ധം പുലര്‍ത്തിയ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു.

ഫ്ളോറിഡയിലെ മിഡില്‍ സ്‌കൂള്‍ അധ്യാപികയാണ് അറസ്റ്റിലായത്. കാറിലും മറ്റു സ്ഥലങ്ങളിലൂമായി നിരവധി തവണയാണ് വിദ്യാര്‍ഥിയെ യുവതി ശാരീരികമായി ഉപയോഗിച്ചത്.

സ്‌കൂളിലെ നാടക അധ്യാപികയായ ബ്രിട്‌നി ലോപ്പസ് മുറെയാണ് 14കാരന്‍ വിദ്യാര്‍ഥിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതിന് അറസ്റ്റിലായത്.

ഓഗസ്റ്റ് മാസം ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അധ്യാപിക വിദ്യാര്‍ത്ഥിക്ക് അയച്ചിരുന്നു. അധ്യാപികയും വിദ്യാര്‍ത്ഥിയും നടത്തിയ ചാറ്റ് പോലീസ് കണ്ടെത്തി.

ബാസ്‌ക്കറ്റ് ബോള്‍ പരിശീലനത്തിന് ശേഷം അധ്യാപിക വിദ്യാര്‍ത്ഥിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു പതിവ്. തുടര്‍ന്ന് കാറില്‍ വെച്ച് ഇരുവരും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.

നാല് വര്‍ഷത്തോളം കാലം ലോപ്പസ് മുറെ ഹിയാലിയ മിഡില്‍ സ്‌കൂളില്‍ പഠിപ്പിച്ചിരുന്നു. 2017ല്‍ അവിടെ വച്ച് ‘റൂക്കി ടീച്ചര്‍ ഓഫ് ദി ഇയര്‍’ ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

വിദ്യാര്‍ത്ഥിയുടെ സഹോദരിയാണ് ഇരുവരും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്. ഒരു ശനിയാഴ്ച ഫോണില്‍ നിന്നും അധ്യാപികയുടെ ചില അശ്ലീല സന്ദേശങ്ങള്‍ വരികയായിരുന്നു.

തുടര്‍ന്ന് സഹോദരി നടത്തിയ പരിശോധനയില്‍ ഇരുവരും അടുത്തിടപഴകുന്ന ചിത്രങ്ങളും കണ്ടെത്തി. ഉടന്‍ തന്നെ പിതാവിനെ ഇരുവരുടേയും ചിത്രങ്ങള്‍ കാണിക്കുകയായിരുന്നു.

തുടര്‍ന്ന് ഇയാള്‍ നല്‍കിയ പരാതിയിലാണ് നടപടി. വിദ്യാര്‍ത്ഥിയുടെ പിതാവിന്റെ പരാതിയില്‍ അറസ്റ്റിലായ ലോപ്പസ് മുറേയെ ജോലിയില്‍ നിന്നും പുറത്താക്കിയതായി സ്‌കൂള്‍ മാനേജ്മെന്റ് അറിയിച്ചു.

Related posts

Leave a Comment