മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന യു​വ​തി​യെ ചു​മ​ന്ന് ഫ്‌​ളാ​റ്റി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു ! യു​കെ​യി​ല്‍ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​യ്ക്ക് ത​ട​വു​ശി​ക്ഷ

മ​ദ്യ​പി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​കെ​യി​ല്‍ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക്ക് ത​ട​വു​ശി​ക്ഷ.

ഇ​ന്ത്യ​ന്‍ വം​ശ​ജ​നാ​യ പ്രീ​ത് വി​കാ​ലി​നെ(20)​യാ​ണ് ആ​റു​വ​ര്‍​ഷ​വും ഒ​മ്പ​തു​മാ​സ​വും ത​ട​വി​ന് ശി​ക്ഷി​ച്ച​ത്. 2022 ജൂ​ണി​ല്‍ കാ​ര്‍​ഡി​ഫി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

നി​ശാ​ക്ല​ബ്ബി​ല്‍​വെ​ച്ച് ക​ണ്ടു​മു​ട്ടി​യ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന യു​വ​തി​യെ ഇ​യാ​ള്‍ ത​ന്റെ ഫ്ളാ​റ്റി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ്രീ​തി​നെ​തി​രേ​യു​ള്ള കേ​സ്.

അ​ര്‍​ധ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന യു​വ​തി​യെ 20കാ​ര​ന്‍ റോ​ഡി​ലൂ​ടെ ചു​മ​ന്നു​കൊ​ണ്ടു​പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​രു​ന്നു.

ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് പ്രീ​തി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ത​നി​ക്ക് ഉ​റ​ങ്ങാ​ന്‍​പോ​ലും ക​ഴി​യു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു യു​വ​തി പോ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി.

സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പ​മെ​ത്തി​യ യു​വ​തി​യും പ്രീ​തും ക്ല​ബ്ബി​ല്‍​വെ​ച്ചാ​ണ് പ​രി​ച​യ​പ്പെ​ട്ട​ത്.

ക്ല​ബ്ബി​ല്‍​വെ​ച്ച് അ​മി​ത​മാ​യി മ​ദ്യ​പി​ച്ച യു​വ​തി ഇ​വി​ടെ​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ വീ​ണ്ടും പ്രീ​തി​നെ കാ​ണു​ക​യും ഇ​രു​വ​രും സം​സാ​രി​ക്കു​ക​യും ചെ​യ്തു.

തു​ട​ര്‍​ന്നാ​ണ് പ്ര​തി യു​വ​തി​യെ ത​ന്റെ ഫ്ളാ​റ്റി​ലെ​ത്തി​ച്ച് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. ക്ല​ബ്ബി​ല്‍​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം പ്ര​തി യു​വ​തി​യെ കൈ​ക​ളി​ല്‍ എ​ടു​ത്ത് ന​ട​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു.

യു​വ​തി​യെ ചു​മ​ലി​ല്‍ കി​ട​ത്തി കൊ​ണ്ടു​പോ​കു​ന്ന മ​റ്റു​ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സി​ന് ല​ഭി​ച്ചു.

ഈ ​ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും പ്ര​തി പി​ന്നീ​ട് യു​വ​തി​ക്ക് അ​യ​ച്ച ഇ​ന്‍​സ്റ്റ​ഗ്രാം സ​ന്ദേ​ശ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ത്തി​ലാ​ണ് പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment