സി​ന്ധു​വി​ന് കാ​ലി​ട​റി; യ​മാ​ഗൂ​ച്ചി​ക്ക് ഇ​ന്തോ​നേ​ഷ്യ ഓ​പ്പ​ൺ കി​രീ​ടം

ജ​ക്കാ​ർ​ത്ത: സീ​സ​ണി​ലെ ആ​ദ്യ കി​രീ​ട പ്ര​തീ​ക്ഷ​യു​മാ​യി ഇ​ന്തോ​നേ​ഷ്യ​ൻ ഓ​പ്പ​ൺ ഫൈ​ന​ലി​നി​റ​ങ്ങി​യ പി.​വി.​സി​ന്ധു​വി​ന് കാ​ലി​ട​റി. ഫൈ​ന​ലി​ൽ നേ​രി​ട്ടു​ള്ള ഗെ​യി​മി​ലാ​ണ് ജപ്പാന്‍റെ അകാനെ യ​മാ​ഗൂ​ച്ചി സി​ന്ധു​വി​നെ ത​ക​ർ​ത്ത​ത്. സ്കോ​ര്‍: 21-15, 21-16

ആ​ദ്യ ഗെ​യി​മി​ല്‍ അ​കാ​നെ മൂന്ന് പോ​യി​ന്‍റ് നേ​ടി​യെ​ങ്കി​ലും പി​ന്നീ​ട് അ​ഞ്ച് തു​ട​ര്‍ പോ​യി​ന്‍റു​ക​ള്‍ നേ​ടി സി​ന്ധു ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ​താ​ണ്. ഇ​ട​വേ​ള സ​മ​യ​ത്തും സി​ന്ധു ത​ന്നെ​യാ​യി​രു​ന്നു മു​ന്നി​ൽ. എ​ന്നാ​ൽ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം സി​ന്ധു​വി​നെ കാ​ഴ്ച​ക്കാ​രി​യാ​ക്കി മാ​റ്റി ജാ​പ്പ​നീ​സ് താ​രം. 14-13ന് ​ലീ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്ന സി​ന്ധു​വി​നെ​തി​രെ അ​ഞ്ച് പോ​യി​ന്‍റു​ക​ള്‍ നേ​ടി 18-14ന് ​ലീ​ഡും പി​ന്നീ​ട് 21-15ന് ​ആ​ദ്യ ഗെ​യി​മും അ​കാ​നെ അ​നാ​യാ​സം സ്വ​ന്ത​മാ​ക്കി.

ര​ണ്ടാം ഗെ​യി​മി​ൽ പ​ക്ഷേ സി​ന്ധു​വി​ന് തൊ​ട്ട​തെ​ല്ലാം പി​ഴച്ചു. ഒ​രി​ക്ക​ൽ മാ​ത്രം 4-4ന് ​ഒ​പ്പ​മെ​ത്തി​യതൊ​ഴി​ച്ചാ​ൽ അ​കാ​നെ​യു​ടെ മു​ന്നി​ൽ സി​ന്ധു ന​ന്നേ വി​യ​ർ​ത്തു. സി​ന്ധു​വി​ന് മേ​ൽ വ്യ​ക്ത​മാ​യ ആ​ധി​പ​ത്യം നേ​ടി​യ അ​കാ​നെയെ ര​ണ്ടാം ഗെ​യി​മി​ൽ ഒ​രു ഘ​ട്ട​ത്തി​ൽ പോ​ലും പി​ന്നി​ലാ​ക്കാ​ൻ സി​ന്ധു​വി​ന് സാ​ധി​ച്ചി​ല്ല.

Related posts