ധോ​ണി​യു​ടെ അ​ഭ്യ​ർ​ഥ​ന അം​ഗീ​ക​രി​ച്ച് സൈ​നി​ക മേ​ധാ​വി

ന്യൂ​ഡ​ൽ​ഹി: ലെ​ഫ്റ്റ​ന​ന്‍റ് കേ​ണ​ലും ക്രി​ക്ക​റ്റ് താ​ര​വു​മാ​യ എം.​എ​സ്. ധോ​ണി​യു​ടെ അ​ഭ്യ​ർ​ഥ​ന അം​ഗീ​ക​രി​ച്ച് സൈ​നി​ക മേ​ധാ​വി ബി​പി​ൻ റാ​വ​ത്ത്. പാ​ര​ച്യൂ​ട്ട് റെ​ജി​മെ​ന്‍റി​ൽ ര​ണ്ട് മാ​സ​ത്തെ പ​രീ​ശി​ല​ന​ത്തി​നാ​യാ​ണ് ധോ​ണി അ​ഭ്യ​ർ​ഥി​ച്ച​ത്.

ടെ​റി​ട്ടോ​റി​യ​ൽ ആ​ർ​മി​യി​ൽ പാ​ര​ച്യൂ​ട്ട് റെ​ജി​മെ​ന്‍റി​ലെ ലെ​ഫ്റ്റ​ന​ന്‍റ് കേ​ണ​ലാ​ണ് ധോ​ണി. ജ​മ്മു കാ​ഷ്മീ​രി​ലാ​യി​രി​ക്കും ധോ​ണി​ക്കു പ​രീ​ശി​ല​നം ന​ൽ​കു​ന്ന​ത്.

ബി​സി​സി​ഐ​യി​ൽ​നി​ന്ന് ര​ണ്ട് മാ​സം അ​വ​ധി​യെ​ടു​ത്താ​ണ് ധോ​ണി സൈ​നി​ക സേ​വ​ന​ത്തി​നാ​യി വി​ട്ടു​നി​ൽ​ക്കു​ന്ന​ത്. വെ​സ്റ്റ് ഇ​ൻ​ഡീ​സ് പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്ത​രു​തെ​ന്ന ധോ​ണി​യു​ടെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്നു അ​ദ്ദേ​ഹ​ത്തെ ഒ​ഴി​വാ​ക്കി​യാ​ണ് ടീം ​പ്ര​ഖ്യാ​പി​ച്ച​ത്.

Related posts