14 ദിവസം കഴിഞ്ഞതിനുശേഷം..! ഈ ഇന്ത്യക്കാര്‍ക്ക് നേരിട്ട് പ്രവേശനം അനുവദിക്കില്ലെന്ന് റിപ്പോർട്ടുകൾ

കുവൈറ്റ് സിറ്റി: രാജ്യത്തേക്ക് വിദേശികള്‍ക്ക് ഓഗസ്റ്റ് ഒന്നു മുതൽ പ്രവേശനം അനുവദിക്കുമെങ്കിലും ഇന്ത്യയില്‍ നിന്നും നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുവാനുള്ള സാധ്യത മങ്ങുന്നു.

ഇതുസംബന്ധിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

കുവൈറ്റ് അംഗീകൃത പൂർണവാക്സിൻ സ്വീകരിച്ചവരെയാണ് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുക.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം കുവൈറ്റിലേക്ക് യാത്രാനുമതിയുള്ള രാജ്യങ്ങളിൽ 14 ദിവസം കഴിഞ്ഞതിനുശേഷം രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാമെന്നാണ് ഡിജിസിഎ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഇന്ത്യയിൽ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിലാണ് ഡിജിസിഎ നടപടിയെന്ന് കരുതുന്നു. ഇതോടെ ഇന്ത്യയിൽ നിന്നും കുവൈറ്റിലേക്ക് മടങ്ങിവരുന്ന ആയിരക്കണക്കിന് പ്രവാസികളുടെ യാത്രയാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

റിപ്പോർട്ട്: സലിം കോട്ടയിൽ

Related posts

Leave a Comment