ആശയം നൽകൂ, സമ്മാനം നൽകാം! ആശയസമാഹരണ യജ്ഞവുമായി അഗ്നിശമന സേന

അബുദാബി : അഗ്‌നിസുരക്ഷയ്‌ക്ക്‌ പുതിയ ആശയം നൽകിയാൽ സമ്മാനം. അഗ്നിബാധ തടയുന്നതിനും സുരക്ഷയുറപ്പാക്കുന്നതിനും വേറിട്ട ബോധവത്കരണ ആശയങ്ങൾ നൽകുന്നവർക്കാണ് അബുദാബി സിവിൽ ഡിഫൻസ് സമ്മാനം നൽകുന്നത്.


സ്കൂൾ, കോളേജ്, യൂണിവേഴ്‌സിറ്റി വിദ്യാർഥികൾക്ക് വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. സുരക്ഷാബോധവത്കരണ സന്ദേശം വ്യക്തമാക്കുന്ന ‘ബോധവത്കരണ ക്ലിപ്പ്’ 2021 ഓഗസ്റ്റ് 10- നുമുമ്പായിട്ടാണ് സമർപ്പിക്കേണ്ടത്.

ഒന്നാംസ്ഥാനം നേടുന്നവർക്ക് 15,000 ദിർഹമാണ് സമ്മാനം. രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം 10,000, 5000 ദിർഹംവീതവും സമ്മാനം ലഭിക്കും.

സുരക്ഷിതവും സുസ്ഥിരവുമായ സാമൂഹികാന്തരീക്ഷം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സാമൂഹിക പങ്കാളിത്തത്തിൽ ആശയങ്ങൾ സ്വീകരിക്കുന്നതെന്ന് സിവിൽ സിവിൽ ഡിഫൻസ് അറിയിച്ചു.

റിപ്പോർട്ട്: അനിൽ സി ഇടിക്കുള

Related posts

Leave a Comment