താ​നെ​ന്താ ഇ​വി​ടെ..? ഇ​ന്ന​സെ​ന്‍റി​നെ ഓ​ര്‍​ത്തെ​ടു​ത്ത് ഇ​ന്ദ്ര​പ്ര​സ്ഥം; അ​ന്ധ​വി​ശ്വാ​സ​ത്തി​നു വ​ഴ​ങ്ങാ​തെ ശാ​സ്ത്രീ​യ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇ​ന്ന​സെ​ന്‍റ് വി​ശ്വ​സി​ച്ച​തെ​ന്ന് ജോ​ണ്‍ ബ്രി​ട്ടാ​സ്

ന്യൂ​ഡ​ല്‍​ഹി : മു​ന്‍ എം​പി​യും ന​ട​നു​മാ​യ ഇ​ന്ന​സെ​ന്‍റി​നെ ഓ​ര്‍​ത്തെ​ടു​ക്കാ​ന്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും സു​ഹൃ​ത്തു​ക്ക​ളും ഡ​ല്‍​ഹി​യി​ല്‍ ഒ​ത്തു​ചേ​ര്‍​ന്നു.

ലോ​ക്‌​സ​ഭാ തെ​രഞ്ഞെ​ടു​പ്പിൽ ഇ​ന്ന​സെ​ന്‍റ് തോ​ല്‍​പ്പി​ച്ച പി.​സി​.ചാ​ക്കോ​യും ഇ​ന്ന​സെ​ന്‍റി​നെ തോ​ല്‍​പ്പി​ച്ച ബെ​ന്നി ബ​ഹ​നാ​നും ഓ​ര്‍​മ്മ​ക​ള്‍ അ​യ​വി​റ​ക്കി.

കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ ഡ​ല്‍​ഹി ഘ​ട​കം സം​ഘ​ടി​പ്പി​ച്ച ഓ​ര്‍​മ​ക​ളി​ല്‍ ഇ​ന്ന​സെ​ന്‍റ് എ​ന്ന അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ലാ​ണ് തെ​രഞ്ഞെ​ടു​പ്പ് കാ​ല​വും ഓ​ര്‍​ത്തെ​ടു​ത്ത​ത്.

തെ​രഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ആ​ശു​പ​ത്രിയി​ലാ​യ​പ്പോ​ള്‍ ആ​ദ്യം ഓ​ടി​യെ​ത്തി​യ​ത് ഇ​ന്ന​സ​ന്‍റ് ആ​യി​രു​ന്നെ​ന്ന് ബെ​ന്നി​ബെ​ഹ​ന്നാ​ന്‍ പ​റ​ഞ്ഞു.

ചാ​ല​ക്കു​ടി​യി​ല്‍ പി.​സി.​ചാ​ക്കോ​യും ഇ​ന്ന​സെ​ന്‍റും ത​മ്മി​ല്‍ മ​ത്സ​രി​ച്ച​പ്പോ​ള്‍ ഉ​ണ്ടാ​യ രം​ഗ​ങ്ങ​ള്‍ ചാ​ക്കോ വി​വ​രി​ച്ചു.

ഫ​ലം വ​രു​മ്പോ​ള്‍ താ​ന്‍ പാ​ര്‍​ല​മെ​ന്‍റി​ലും ഇ​ന്ന​സെ​ന്‍റ് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലും ഇ​രി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​ത് അ​മി​ത ആ​ത്മ​വി​ശ്വാ​സം മൂ​ല​മാ​യി​രു​ന്നു.

ഒ​രി​ക്ക​ല്‍ പാ​ര്‍​ല​മെ​ന്‍റി​ൽ​വ​ച്ച് ക​ണ്ടു​മു​ട്ടി​യ​പ്പോ​ള്‍ താ​നെ​ന്താ ഇ​വി​ടെ എ​ന്നാ​യി​രു​ന്നു ഇ​ന്ന​സെ​ന്‍റി​ന്‍റെ ചോ​ദ്യ​മെ​ന്നു ചാ​ക്കോ പ​റ​ഞ്ഞ​പ്പോ​ള്‍ വേ​ദി​യി​ല്‍ ചി​രി പ​ട​ര്‍​ന്നു.

ഒ​രു​മി​ച്ചു സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച​തി​നെ​കു​റി​ച്ചാ​ണ് രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി അ​നു​സ്മ​രി​ച്ച​ത്.

കാ​ന്‍​സ​ര്‍ ചി​കി​ത്സ​യു​ടെ ഒ​രു​ഘ​ട്ട​ത്തി​ലും അ​ന്ധ​വി​ശ്വാ​സ​ത്തി​നു വ​ഴ​ങ്ങാ​തെ ശാ​സ്ത്രീ​യ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇ​ന്ന​സെ​ന്‍റ് വി​ശ്വ​സി​ച്ച​തെ​ന്ന് ജോ​ണ്‍ ബ്രി​ട്ടാ​സ് പ​റ​ഞ്ഞു.

ഇ​വ​രെ കൂ​ടാ​തെ എം​പി​മാ​രാ​യ അ​ബ്ദു സ​മ​ദ് സ​മ​ദാ​നി, ബി​നോ​യ് വി​ശ്വം, ഡോ .​വി.​ശി​വ​ദാ​സ​ന്‍, എ.​എം.​ആ​രി​ഫ്, കേ​ര​ള ഹൗ​സ് സ്‌​പെ​ഷല്‍ ഓ​ഫീ​സ​ര്‍ പ്ര​ഫ. കെ.​വി. തോ​മ​സ്, മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രാ​യ എ​ന്‍. അ​ശോ​ക​ന്‍, ജോ​ര്‍​ജ് ക​ള്ളി​വ​യ​ലി​ല്‍, ഡോ. ​പ്ര​കാ​ശ​ന്‍ പു​തി​യേ​ട്ടി, ഇ​ന്ന​സെ​ന്‍റി​ന്‍റെ പിഎ ആ​യി​രു​ന്ന അ​രു​ണ്‍ ദേ​വ്, രാ​ജ​ഗോ​പാ​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ഹൈ​ബി ഈ​ഡ​ന്‍, ടി.​എ​ന്‍.​പ്ര​താ​പ​ന്‍, എ​ന്‍.​അ​ശോ​ക​ന്‍, ബാ​ബു പ​ണി​ക്ക​ര്‍ എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. കെ​യു​ഡ​ബ്ല്യൂ​ജെ സെ​ക്ര​ട്ട​റി ഡി.​ധ​ന​സു​മോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts

Leave a Comment