റീൽസ് തകർത്തെറിഞ്ഞ കുടുംബം; എ​പ്പോ​ഴും ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ, ഭ​ർ​ത്താ​വ് ഫോ​ൺ വാ​ങ്ങി​വ​ച്ചു; ഭാ​ര്യ ജീ​വ​നൊ​ടു​ക്കി

റാ​യ്പു​ർ: ഭ​ർ​ത്താ​വ് ഫോ​ൺ വാ​ങ്ങി​വ​ച്ച​തി​ൽ മ​നം​നൊ​ന്ത് യു​വ​തി ജീ​വ​നൊ​ടു​ക്കി. നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ ഭൂ​പേ​ന്ദ്ര സാ​ഹു​വി​ന്‍റെ ഭാ​ര്യ ര​ച​ന സാ​ഹു​വാ​ണ് വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച​ത്. ഛത്തീ​സ്ഗ​ഡി​ലെ ഭി​ലാ​യി​ലാ​ണു സം​ഭ​വം. യു​വ​തി എ​പ്പോ​ഴും മൊ​ബൈ​ൽ ഫോ​ണി​ലാ​യി​രു​ന്നു​വെ​ന്നും ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ റീ​ൽ​സ് ഇ​ടു​ന്ന​തും വീ​ഡി​യോ​ക​ൾ കാ​ണു​ന്ന​തും പ​തി​വാ​യി​രു​ന്നു​വെ​ന്നും ഭ​ർ​ത്താ​വ് പ​റ​യു​ന്നു. വീ​ട്ടു​ജോ​ലി​ക​ൾ​പോ​ലും ന​ട​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് താ​ൻ ഫോ​ൺ വാ​ങ്ങി വ​ച്ച​തെ​ന്നും ഇ​യാ​ൾ പ​റ​യു​ന്നു.

സം​ഭ​വ​ദി​വ​സം രാ​വി​ലെ ഭൂ​പേ​ന്ദ്ര​യും ഭാ​ര്യ​യും ത​മ്മി​ൽ വ​ഴ​ക്കി​ട്ടി​രു​ന്നു. വീ​ട്ടു​ജോ​ലി​ക​ളെ​ടു​ക്കു​ന്നി​ല്ലെ​ന്നും മ​ക​ളെ നോ​ക്കു​ന്നി​ല്ലെ​ന്നും പ​റ​ഞ്ഞു ഭൂ​പേ​ന്ദ്ര ര​ച​ന​യെ വ​ഴ​ക്ക് പ​റ​ഞ്ഞു. പി​ന്നാ​ലെ ര​ച​ന​യു​ടെ മൊ​ബൈ​ൽ ഫോ​ണും പി​ടി​ച്ചു​വാ​ങ്ങി. പി​ന്നീ​ട് ഭൂ​പേ​ന്ദ്ര ജോ​ലി​സ്ഥ​ല​ത്തേ​ക്കു പോ​യ സ​മ​യ​ത്താ​യി​രു​ന്നു ആ​ത്മ​ഹ​ത്യ. ആ​റ് വ​ർ​ഷം മു​മ്പാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​കു​ന്ന​ത്. ഇ​വ​ർ​ക്ക് അ​ഞ്ചു വ​യ​സു​ള്ള ഒ​രു മ​ക​ളു​ണ്ട്. ഭൂ​പേ​ന്ദ്ര ത​ന്‍റെ ബ​ന്ധു​ക്ക​ളോ​ടൊ​പ്പം ഇ​രു​നി​ല​വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം.

Related posts

Leave a Comment