അന്തർ സർവകലാശാലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്: എംജിക്കു പെൺതിളക്കം

ഗു​ണ്ടൂ​ർ: എ​ഴു​പ​ത്തി​യെ​ട്ടാ​മ​ത് ഇ​ന്‍റ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി അ​ത്‌​ല​റ്റി​ക് മീ​റ്റി​ല്‍ മം​ഗ​ളൂ​രു യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യ​പ്പോ​ള്‍ വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി ചാ​മ്പ്യ​ന്മാ​രാ​യി. പു​രു​ഷ വി​ഭാ​ഗ​ത്തി​ലും മം​ഗ​ളൂ​രു​വാ​ണ് ചാ​മ്പ്യ​ന്മാ​ർ. 177 പോ​യി​ന്‍റു​മാ​യാ​ണ് മം​ഗ​ളൂ​രു ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യ​ത്. 111.5 പോ​യി​ന്‍റു​മാ​യി മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്‌​സി​റ്റി ര​ണ്ടാ​മ​തും 89 പോ​യി​ന്‍റു​ള്ള കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി മൂ​ന്നാ​മ​തു​മെ​ത്തി.

വ​നി​ത​ക​ളു​ടെ പ്ര​ക​ട​ന​മാ​ണ് എം​ജി​യെ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​ക്കാ​ന്‍ സ​ഹാ​യ​ക​മാ​യ​ത്. ഇ​ത് 28-ാം ത​വ​ണ​യാ​ണ് എം​ജി വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ ചാ​മ്പ്യ​ന്മാ​രാ​കു​ന്ന​ത്. എം​ജി​ക്ക് 75.5 പോ​യി​ന്‍റു​ണ്ട്. മം​ഗ​ളൂ​രു ര​ണ്ടാം​സ്ഥാ​ന​ത്തെ​ത്തി. 44 പോ​യി​ന്‍റു​ള്ള കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി മൂ​ന്നാ​മ​തു​മെ​ത്തി. പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ 116 പോ​യി​ന്‍റു​മാ​യി മം​ഗ​ളൂ​രു ചാ​മ്പ്യ​ന്മാ​രാ​യ​പ്പോ​ള്‍ 45 പോ​യി​ന്‍റു​മാ​യി കാ​ലി​ക്ക​ട്ട് മൂ​ന്നാ​മ​തെ​ത്തി. 36 പോ​യി​ന്‍റു​മാ​യി എം​ജി നാ​ലാ​മ​തും.

മീ​റ്റി​ലെ മി​ക​ച്ച വ​നി​ത അ​ത്‌​ല​റ്റാ​യി കാ​ലി​ക്ക​ട്ടി​ന്‍റെ ജി​സ്‌​ന മാ​ത്യു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 400 മീറ്ററിലെ പ്രകടനമാണ് ജിസ്നയെ മികച്ച താരമാക്കിയത്. എം​ജി​യു​ടെ വി​സ്മ​യ വി.​കെ. മൂ​ന്നാ​മ​തും പൂ​ന യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ സ​ഞ്ജീ​വ​നി ജാ​ദ​വി​നാ​യി​രു​ന്നു ര​ണ്ടാം സ്ഥാ​നം. പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ കേ​ര​ള​ത്തി​ലെ യൂ​ണി​വേ​ഴ്‌​സി​റ്റി​ക​ളി​ല്‍നി​ന്നു​ള്ള അ​ത്‌​ല​റ്റു​ക​ള്‍ക്ക് ആ​ദ്യ സ്ഥാ​ന​ങ്ങ​ളി​ല്‍ എ​ത്താ​നാ​യി​ല്ല. എ​ന്നാ​ല്‍ ഡ​ല്‍ഹി യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ മ​ല​യാ​ളി അ​ത്‌​ല​റ്റ് അ​മോ​ജ് ജേ​ക്ക​ബ് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

ഇ​ന്ന​ലെ എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി ര​ണ്ടു വീ​തം സ്വ​ര്‍ണ​വും വെ​ള്ളി​യും വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി. കാ​ലി​ക്ക​ട്ട് ഒ​രു സ്വ​ര്‍ണ​വും ഒ​രു വെ​ള്ളി​യും നേ​ടി. കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി ര​ണ്ടു വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി.

ജി​സ്ന​യെ തോ​ൽ​പ്പി​ച്ച് വി​സ്മ​യ

വ​നി​ത​ക​ളു​ടെ 200 മീ​റ്റ​റി​ല്‍ എം​ജി​യു​ടെ വി​സ്മ​യ വി.​കെ. പു​തി​യ മീ​റ്റ് റി​ക്കാ​ര്‍ഡോ​ടെ സ്വ​ര്‍ണം നേ​ടി. 23.90 സെ​ക്ക​ന്‍ഡി​ലാ​ണ് വി​സ്മ​യ ഫി​നി​ഷ് ചെ​യ്ത​ത്. 1992ല്‍ ​ബോം​ബെ യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ സെ​നി​യ അ​യേ​ര്‍ടോം സ്ഥാ​പി​ച്ച 24.00 സെ​ക്ക​ന്‍ഡി​ന്‍റെ 25 വ​ര്‍ഷം പ​ഴ​ക്ക​മു​ള്ള റി​ക്കാ​ര്‍ഡാ​ണ് വി​സ്മ​യ തി​രു​ത്തി​യ​ത്. കാ​ലി​ക്ക​ട്ടി​ന്‍റെ ഒ​ളി​മ്പ്യ​ന്‍ ജി​സ്‌​ന മാ​ത്യു​വി​നെ പി​ന്ത​ള്ളി​യാ​ണ് വി​സ്മ​യ സ്വ​ര്‍ണ​ത്തി​ലേ​ക്കു കു​തി​ച്ച​ത്. 23.98 സെ​ക്ക​ന്‍ഡി​ലാ​ണ് ജി​സ്‌​ന ഫി​നി​ഷ് ചെ​യ്ത​ത്. ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ൻ കോ​ള​ജി​ലെ ഒ​ന്നാം​വ​ർ​ഷ എം​എ​സ്ഡ​ബ്ള്യു വി​ദ്യാ​ർ​ഥി​യാ​ണ് വി​സ്മ​യ.

Related posts