ഇവിഎം മെഷീന്‍ ഹാക്ക് ചെയ്യാന്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീര്‍മാരെ ബിജെപി വാടകയ്‌ക്കെടുത്തു! ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന സാഹചര്യത്തില്‍ ഹര്‍ദിക് പട്ടേലിന്റെ ആരോപണം ചര്‍ച്ചയാവുന്നു

ഗുജറാത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നടക്കുന്നത് ചരിത്രത്തിന്റെ ഭാഗമാവാന്‍ പോന്ന പോരാട്ടമാണ്. അക്ഷരാര്‍ത്ഥത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഇതേസമയം തെരഞ്ഞെടുപ്പ് തുടങ്ങുന്നതിന് മുമ്പായി ഹര്‍ദിക് പട്ടേല്‍ നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ ഒരുവശത്ത് ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇ.വി.എം മെഷീനുകള്‍ ഹാക്ക് ചെയ്യാന്‍ ബി.ജെ.പി സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍മാരെ വാടകക്കെടുത്തുവെന്നാണ് ഹര്‍ദിക് പട്ടേല്‍ വെളിപ്പെടുത്തിയത്. ട്വിറ്ററിലൂടെയാണ് പാടിദാര്‍ നേതാവ് ഹര്‍ദിക് പട്ടേല്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

‘4000 ഇ.വി.എം മെഷീനുകള്‍ ചോര്‍ത്തിയിട്ടുണ്ട്. അതിനുവേണ്ടി അഹമ്മദാബാദിലെ ഒരു കമ്പനിയില്‍ നിന്നും 140 സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരെയാണ് ബി.ജെ.പി വാടകക്കെടുത്തത്’ഹര്‍ദിക് പട്ടേല്‍ ആരോപിച്ചു. വൈസ്‌നഗര്‍, രത്‌നാപുര്‍, വാവ് എന്നിവിടങ്ങളിലെയും കൂടാതെ പട്ടേല്‍ വിഭാഗത്തിന് ഭൂരിപക്ഷമുള്ള നിരവധി പ്രദേശങ്ങളിലും ഇ.വി.എം മെഷീന്‍ ചോര്‍ത്താനുള്ള ശ്രമം നടന്നിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആരോപിച്ചു. എന്നാല്‍ പട്ടേലിന്റെ ആരോപണം അഹമ്മദബാദ് ജില്ലാ കളക്ടര്‍ നിഷേധിച്ചു. കൂടുതല്‍ വിശദീകരണം ആവശ്യമാണെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കട്ടെയെന്നും ജില്ലാ കളക്ടര്‍ പ്രതികരിച്ചു.

എ.ടി.എം മെഷീനുകള്‍ ഹാക്ക് ചെയ്യാന്‍ കഴിയുന്നുണ്ടെന്നും അതിനാല്‍ ഇ.വി.എം മെഷീനിലെ വിവരങ്ങള്‍ ഹാക്ക് ചെയ്ത് ചോര്‍ത്തുക എന്നത് നടക്കാത്ത കാര്യമല്ല എന്നും ഈ വിഷയത്തില്‍ ജില്ലാ കളക്ടര്‍ മറുപടി പറയണമെന്നും ഹര്‍ദിക് പട്ടേല്‍ ആവശ്യപ്പെട്ടത് ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലത്തോടൊപ്പം ചര്‍ച്ചയാവുകയാണ്. പ്രത്യേകിച്ചും, ബിജെപി ലീഡ് നേടിക്കൊണ്ടിരിക്കുന്ന അവസരത്തില്‍.

 

Related posts