കിം​ഗ്സി​നെ റോ​യ​ൽ​സ് എ​റി​ഞ്ഞു​വീ​ഴ്ത്തി; പ​ഞ്ചാ​ബ് 88ന് ​ഓ​ൾ​ഒൗ​ട്ട്

ഇ​ൻ​ഡോ​ർ: ബാം​ഗ​ളൂ​ർ ബൗ​ള​ർ​മാ​ർ ശൗ​ര്യം കാ​ട്ടി​യ​പ്പോ​ൾ പേ​രു​കേ​ട്ട കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബ് ബാ​റ്റിം​ഗ് നി​ര ത​ക​ർ​ന്നു. ഫ​ലം ടീം 15.1 ​ഓ​വ​റി​ൽ 88-ന് ​ഓ​ൾ​ഒൗ​ട്ട്.

ഉ​മേ​ഷ് യാ​ദ​വി​ന്‍റെ മി​ക​ച്ച ബൗ​ളിം​ഗാ​ണ് പ​ഞ്ചാ​ബി​നെ ത​ക​ർ​ത്ത​ത്. യാ​ദ​വ് 23 റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്നു വി​ക്ക​റ്റ് നേ​ടി. മു​ഹ​മ്മ​ദ് സി​റാ​ജ്, യു​സ്വേ​ന്ദ്ര ചാ​ഹ​ൽ, കോ​ളി​ൻ ഗ്രാ​ൻ​ഡ്ഹോം, മോ​യി​ൻ അ​ലി എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് നേ​ടി യാ​ദ​വി​നു പി​ന്തു​ണ ന​ൽ​കി.

കെ.​എ​ൽ.​രാ​ഹു​ൽ(21), ക്രി​സ് ഗെ​യി​ൽ(18), ആ​ര​ണ്‍ ഫി​ഞ്ച്(26) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് പ​ഞ്ചാ​ബ് നി​ര​യി​ൽ ര​ണ്ട​ക്കം ക​ട​ന്ന​ത്.

Related posts