ന​ദാ​ലി​ന്‍റെ പു​റ​ത്താ​ക​ൽ തു​ണ​ച്ചു; റോ​ജ​ർ ഫെ​ഡ​റ​ർ വീ​ണ്ടും ഒ​ന്നാ​മ​ൻ

പാ​രീ​സ്: എ​ടി​പി പു​രു​ഷ സിം​ഗി​ൾ​സ് റാ​ങ്കിം​ഗി​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്‍റെ റോ​ജ​ർ ഫെ​ഡ​റ​ർ ഒ​ന്നാം സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തി. മാ​ഡ്രി​ഡ് ഓ​പ്പ​ണ്‍ ക്വാ​ർ​ട്ട​റി​ൽ സ്പാ​നി​ഷ് താ​രം റാ​ഫേ​ൽ ന​ദാ​ൽ പു​റ​ത്താ​യ​താ​ണ് ഫെ​ഡ​റ​ർ​ക്ക് ഗു​ണ​മാ​യ​ത്. മാ​ർ​ച്ചി​നു​ശേ​ഷം ഫെ​ഡ​റ​ർ ക​ള​ത്തി​ൽ ഇ​റ​ങ്ങി​യി​ട്ടി​ല്ല.

അ​തേ​സ​മ​യം, മു​ൻ ലോ​ക ഒ​ന്നാം ന​ന്പ​റാ​യി​രു​ന്ന സെ​ർ​ബി​യ​യു​ടെ നൊ​വാ​ക് ജോ​ക്കോ​വി​ച്ച് ആ​റ് സ്ഥാ​ന​ങ്ങ​ൾ പി​ന്നോ​ട്ടി​റ​ങ്ങി 18-ാം റാ​ങ്കി​ലാ​യി. 2006 ഒ​ക്ടോ​ബ​റി​നു​ശേ​ഷം ജോ​ക്കോ​വി​ച്ചി​ന്‍റെ ഏ​റ്റ​വും മോ​ശം റാ​ങ്കിം​ഗ് ആ​ണി​ത്. ജ​ർ​മ​നി​യു​ടെ അ​ല​ക്സാ​ണ്ട​ർ സ്വെ​രേ​വ്, ബ​ൾ​ഗേ​റി​യ​യു​ടെ ഗ്രി​ഗോ​ർ ദി​മി​ത്രോ​വ്, ക്രൊ​യേ​ഷ്യ​യു​ടെ മാ​രി​ൻ സി​ലി​ച്ച് എ​ന്നി​വ​രാ​ണ് യ​ഥാ​ക്ര​മം മൂ​ന്ന്, നാ​ല്, അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ൽ.

വ​നി​താ സിം​ഗി​ൾ​സി​ൽ റൊ​മാ​നി​യ​യു​ടെ സി​മോ​ണ ഹാ​ലെ​പ്പ്, ഡെ·ാ​ർ​ക്കി​ന്‍റെ ക​രോ​ളി​ൻ വോ​സ്നി​യാ​കി, സ്പെ​യി​നി​ന്‍റെ ഗാ​ർ​ബി​നെ മു​ഗു​രു​സ, യു​ക്രെ​യ്നി​ന്‍റെ എ​ലി​ന സ്വി​റ്റോ​ണി​യ, ചെ​ക്ക് റി​പ്പ​ബ്ലി​ന്‍റെ ക​രോ​ളി​ന പ്ലീ​ഷ്കോ​വ എ​ന്നി​വ​രാ​ണ് യ​ഥാ​ക്ര​മം ആ​ദ്യ അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ൽ.

Related posts