ചെ​ന്നൈ​ക്ക് എ​തി​രേ സ​ൺ​റൈ​സേ​ഴ്സി​നു ജ​യം

ഹൈദരാബാദ്: ഐ​പി​എ​ൽ ട്വന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ 17-ാം സീ​സ​ണി​ണി​ൽ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നു മി​ന്നും ജ​യം. നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ ആ​റ് വി​ക്ക​റ്റി​ന് സ​ൺ​റൈ​സേ​ഴ്സ് കീ​ഴ​ട​ക്കി. സ്കോ​ർ: ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് 165/5 (20). സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് 166/4 ( 18.1).

36 പ​ന്തി​ൽ ഒ​രു സി​ക്സും നാ​ല് ഫോ​റും അ​ട​ക്കം 50 റ​ൺ​സ് എ​ടു​ത്ത എ​യ്ഡ​ൻ മാ​ർ​ക്ര​മാ​ണ് സ​ൺ​റൈ​സേ​ഴ്സ് ഇ​ന്നിം​ഗ്സി​ലെ ടോ​പ് സ്കോ​റ​ർ. അ​ഭി​ഷേ​ക് ശ​ർ​മ 12 പ​ന്തി​ൽ നാ​ല് സി​ക്സും മൂ​ന്ന് ഫോ​റും അ​ട​ക്കം 37 റ​ൺ​സ് നേ​ടി. അ​ഭി​ഷേ​ക് ശ​ർ​മ​യാ​ണ് പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ച്. ട്രാ​വി​സ് ഹെ​ഡ് (24 പ​ന്തി​ൽ 31), നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി (എ​ട്ട് പ​ന്തി​ൽ 14 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രും സ​ൺ​റൈ​സേ​ഴ്സി​നു വേ​ണ്ടി തി​ള​ങ്ങി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ക്രീ​സി​ലെ​ത്തി​യ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന്‍റെ തു​ട​ക്കം സു​ഖ​ക​ര​മ​ല്ലാ​യി​രു​ന്നു. ഒ​ന്പ​ത് പ​ന്തി​ൽ 12 റ​ണ്‍​സ് നേ​ടി​യ ര​ചി​ൻ ര​വീ​ന്ദ്ര​യെ ഭു​വ​നേ​ശ്വ​ർ കു​മാ​ർ മി​ഡ്ഓ​ണി​ൽ എ​യ്ഡ​ൻ മാ​ർ​ക്ര​ത്തി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ചു.

21 പ​ന്തി​ൽ ഒ​രു സി​ക്സും മൂ​ന്ന് ഫോ​റും അ​ട​ക്കം 26 റ​ണ്‍​സ് നേ​ടി​യ ക്യാ​പ്റ്റ​ൻ ഋ​തു​രാ​ജ് ഗെ​യ്ക്‌വാ​ദി​ന്‍റെ ഉൗ​ഴ​മാ​യി​രു​ന്നു അ​ടു​ത്ത​ത്. ഷ​ഹ്ബാ​സ് അ​ഹ​മ്മ​ദി​ന്‍റെ പ​ന്തി​ൽ അ​ബ്ദു​ൾ സ​മ​ദി​നു ക്യാ​ച്ച് ന​ൽ​കി ഋ​തു​രാ​ജ് മ​ട​ങ്ങി.

മൂ​ന്നാം വി​ക്ക​റ്റി​ൽ അ​ജി​ങ്ക്യ ര​ഹാ​നെ​യും ശി​വം ദു​ബെ​യും ചേ​ർ​ന്ന് 39 പ​ന്തി​ൽ 65 റ​ണ്‍​സ് നേ​ടി​യ​താ​യി​രു​ന്നു സി​എ​സ്കെ​യു​ടെ ഇ​ന്നിം​ഗ്സി​ലെ ഉ​യ​ർ​ന്ന കൂ​ട്ടു​കെ​ട്ട്. 24 പ​ന്തി​ൽ നാ​ല് സി​ക്സും ര​ണ്ട് ഫോ​റും അ​ട​ക്കം 45 റ​ണ്‍​സ് നേ​ടി​യ ദു​ബെ​യെ ഹൈ​ദ​രാ​ബാ​ദ് ക്യാ​പ്റ്റ​ൻ പാ​റ്റ് ക​മ്മി​ൻ​സ് പു​റ​ത്താ​ക്കി.

30 പ​ന്തി​ൽ 35 റ​ണ്‍​സ് നേ​ടി​യ അ​ജി​ങ്ക്യ ര​ഹാ​നെ ജ​യ​ദേ​വ് ഉ​ന​ദ്ഘ​ടി​നും വി​ക്ക​റ്റ് സ​മ്മാ​നി​ച്ചു. ഡാ​രെ​ൽ മി​ച്ച​ലി​നും (11 പ​ന്തി​ൽ 13) കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​ൻ സാ​ധി​ച്ചി​ല്ല. അ​തോ​ടെ ചെ​ന്നൈ​യു​ടെ സ്കോ​ർ 165ൽ ​ഒ​തു​ങ്ങി.

ക​മ്മി​ൻ​സ്, ര​ഹാ​നെ

പാ​റ്റ് ക​മ്മി​ൻ​സ് ഐ​പി​എ​ല്ലി​ൽ 50 വി​ക്ക​റ്റ് തി​ക​ച്ചു. ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ 150 വി​ക്ക​റ്റും. ഐ​പി​എ​ല്ലി​ൽ 50+ വി​ക്ക​റ്റു​ള്ള നാ​ലാ​മ​ത് ഓ​സ്ട്രേ​ലി​യ​ക്കാ​ര​നാ​ണ് ക​മ്മി​ൻ​സ്. ഷെ​യ്ൻ വാ​ട്സ​ണ്‍ (92), മി​ച്ച​ൽ ജോ​ണ്‍​സ​ണ്‍ (61), ഷെ​യ്ൻ വോ​ണ്‍ (57) എ​ന്നി​വ​രാ​ണ് മു​ന്പ് 50 ഐ​പി​എ​ൽ വി​ക്ക​റ്റ് ക​ട​ന്ന ഓ​സീ​സ് താ​ര​ങ്ങ​ൾ.

ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന്‍റെ അ​ജി​ങ്ക്യ ര​ഹാ​നെ ഐ​പി​എ​ല്ലി​ൽ 4,500 റ​ണ്‍​സ് ക​ട​ക്കു​ന്ന​തി​നും ഇ​ന്ന​ല​ത്തെ മ​ത്സ​രം സാ​ക്ഷ്യം​വ​ഹി​ച്ചു. ഇ​തി​ൽ 2810 റ​ണ്‍​സും രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ജ​ഴ്സി​യി​ലാ​ണ് ര​ഹാ​നെ നേ​ടി​യ​ത്.

 

Related posts

Leave a Comment