ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഇന്ന് കരുത്തർ കളത്തിലിറങ്ങും. മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ എഫ്സി, ബേൺമൗത്ത്, ബ്രെന്റിഫോഡ് എന്നീ ടീമുകളെല്ലാം ഇന്ന് മത്സരത്തിനിറങ്ങും. ഇന്ത്യൻ സമയം വൈകുന്നേരം ആറിന് നടക്കുന്ന മത്സരത്തിൽ ബേൺമൗത്ത് സണ്ടർലൻഡിനെ നേരിടും. ബേൺമൗത്തിലെ വിറ്റാലിറ്റി സ്റ്റേഡിയമാണ് വേദി.
ലിവർപൂൾ ഇന്ന് വെസ്റ്റ് ഹാമിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 8.30 ന് ലിവർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിലാണ് മത്സരം നടക്കുക. എവർട്ടൺ രാത്രി 8.30 ന് ന്യൂകാസുമായി ഏറ്റുമുട്ടും.
ബേൺലിയാണ് ബ്രെന്റ്ഫോഡിന്റെ എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 8.30 നാണ് പോരാട്ടം. രാത്രി 11ന് നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ലീഡ്സ് യുണൈറ്റഡിനെ നേരിടും. ലീഡ്സിലെ എല്ലാൻഡ് റോഡ് സ്റ്റേഡിയമാണ് വേദി.
നിലവിൽ ആഴ്സണൽ ആണ് ലീഗ് ടേബിളിൽ ഒന്നാമതുള്ളത്. 61 പോയിന്റാണ് ആഴ്സണലിനുള്ളത്. 56 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്തും 51 പോയിന്റുമായി ആസ്റ്റൺ വില്ല മൂന്നാം സ്ഥാനത്തുമാണുള്ളത്. 48 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് നാലാമതുളളത്.
