ദേശവും ഭാഷയും സംഗീതത്തിന് തടസ്സമാവില്ലെന്നു പറയുന്നത് എത്ര ശരി ! നൈഷി വിഭാഗക്കാരുടെ ഭാഷയില്‍ ഗാനം ആലപിച്ച് പന്ത്രണ്ടുകാരി;വീഡിയോ വൈറലാകുന്നത്…

കേന്ദ്രീയ വിദ്യാലയ സമിതി ദേശീയ തലത്തില്‍ സംഘടിപ്പിച്ച ”ഏക് ഭാരത് ശ്രേഷ്ഠ ഭാരത്” എന്ന പരിപാടിയുടെ ഭാഗമായി പെണ്‍കുട്ടി ആലപിച്ച ഗാനം ശ്രദ്ധേയമാകുന്നു.

വാരണാസി റീജിയനിലെ ഗോരഖ്പൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന പന്ത്രണ്ടു വയസുകാരി ശ്രീലയ സത്യന്‍ ആലപിച്ച ഒരു നാടോടി ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

അരുണാചല്‍ പ്രദേശിലെ നൈഷി വിഭാഗത്തിലെ ജനങ്ങള്‍ക്കിടയില്‍ പ്രചാരമുള്ള ഒരു ഗാനമാണിത്. അതേ ഭാഷയിലാണ് ശ്രീലയ ഗാനം ആലപിച്ചിരിക്കുന്നത്. കേരളത്തില്‍ തൃശൂര്‍ ജില്ലയിലെ തിരുവില്വാമല ആണ് ശ്രീലയ സത്യന്റെ സ്വദേശം.

https://www.facebook.com/yadav.jeetendra.1/videos/2139912309478536/?t=273

Related posts

Leave a Comment