ഇ​റാ​ൻ-​യു​എ​സ് സം​ഘ​ർ​ഷം: സ​മാ​ധാ​ന​ശ്ര​മ​ങ്ങ​ൾ​ക്കി​ട​യി​ലും ഹോ​ർ​മു​സി​ൽ വെ​ടി​വ​യ്പ്

ദു​ബാ​യ്: യു​എ​സ്-​ഇ​റാ​ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള നി​ർ​ണാ​യ​ക നീ​ക്ക​ങ്ങ​ൾ തു​ട​രു​ന്നു. ഇ​റാ​ന്‍റെ തു​റ​മു​ഖ​ങ്ങ​ൾ​ക്കു​മേ​ലു​ള്ള ഉ​പ​രോ​ധം നീ​ക്കു​ന്ന​തി​നും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കു തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തി​നു​മാ​യി അ​മേ​രി​ക്ക സ​മ​ർ​പ്പി​ച്ച പു​തി​യ നി​ർ​ദേ​ശ​ങ്ങ​ളി​ൽ ഇ​റാ​ന്‍റെ മ​റു​പ​ടി ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നു പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. സ​മാ​ധാ​ന ക​രാ​റി​നാ​യി രാ​ജ്യം കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും വൈ​കാ​തെ ത​ന്നെ ഇ​റാ​ന്‍റെ തീ​രു​മാ​നം അ​റി​യാ​ൻ സാ​ധി​ക്കു​മെ​ന്നും ട്രം​പ് വൈ​റ്റ് ഹൗ​സി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

അ​തേ​സ​മ​യം, അ​ടു​ത്ത ആ​ഴ്ച പാ​ക്കി​സ്ഥാ​നി​ൽ സ​മാ​ധാ​ന ച​ർ​ച്ച​ക​ർ വീ​ണ്ടും ആ​രം​ഭി​ക്കു​മെ​ന്ന് യു​എ​സ് മാ​ധ്യ​മ​മാ​യ വാ​ൾ സ്ട്രീ​റ്റ് ജേ​ണ​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​മേ​രി​ക്ക മു​ന്നോ​ട്ടു​വ​ച്ച പ​തി​ന്നാ​ല് നി​ർ​ദേ​ശ​ങ്ങ​ളി​ൽ ധാ​ര​ണ​യു​ണ്ടാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​റാ​ന്‍റെ ആ​ണ​വ​പ​ദ്ധ​തി​ക​ൾ നി​ർ​ത്തി​വ​യ്ക്കു​ക, ഹോ​ർ​മു​സ് തു​റ​ന്നു​കൊ​ടു​ക്കു​ക, സ​ന്പു​ഷ്ടീ​ക​രി​ച്ച യു​റേ​നി​യം മ​റ്റൊ​രു രാ​ജ്യ​ത്തി​നു സു​ര​ക്ഷി​ത​മാ​യി കൈ​മാ​റു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളി​ൽ ധാ​ര​ണ​യു​ണ്ടാ​കു​മോ എ​ന്നാ​ണ് ലോ​ക​രാ​ജ്യ​ങ്ങ​ൾ ഉ​റ്റു​നോ​ക്കു​ന്ന​ത്.

നി​ല​വി​ൽ സ​മാ​ധാ​ന നി​ർ​ദ​ശ​ങ്ങ​ൾ ത​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യി​ലാ​ണെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ മ​റു​പ​ടി ന​ൽ​കു​ന്ന​തി​നാ​യി പ്ര​ത്യേ​ക സ​മ​യ​പ​രി​ധി അ​വ​ർ നി​ശ്ച​യി​ച്ചി​ട്ടി​ല്ല. നി​ർ​ദേ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ക്ക​പ്പെ​ട്ടാ​ൽ മേ​ഖ​ല​യി​ലെ യു​ദ്ധം അ​വ​സാ​നി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. എ​ങ്കി​ലും ഇ​റാ​ന്‍റെ ആ​ണ​വ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും തു​ട​ർ ച​ർ​ച്ച​ക​ൾ ന​ട​ത്തേ​ണ്ടി വ​രും. ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​നും ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ മ​ര​ണ​ത്തി​നും കാ​ര​ണ​മാ​യ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ലോ​ക​രാ​ജ്യ​ങ്ങ​ൾ വ​ലി​യ സ​മ്മ​ർ​ദ​മാ​ണു ചെ​ലു​ത്തു​ന്ന​ത്.

അ​തേ​സ​മ​യം, ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ലും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലു​ക​ളു​ണ്ടാ​യ​ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കാ​നി​ട​യാ​ക്കി. അ​മേ​രി​ക്ക​ൻ ഉ​പ​രോ​ധം ലം​ഘി​ച്ച് ഇ​റാ​ൻ തു​റ​മു​ഖ​ത്തേ​ക്കു പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ടു എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ​ക്കു​നേ​രേ യു​എ​സ് സൈ​ന്യം ആ​ക്ര​മ​ണം ന​ട​ത്തി​യ​തോ​ടെ​യാ​ണു സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​ന് ഇ​റാ​ൻ പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. പു​തി​യ പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കാ​ത്ത ക​പ്പ​ലു​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ടു​മെ​ന്ന മു​ന്ന​റി​യി​പ്പും ഇ​റാ​ൻ ന​ൽ​കി​യി​ട്ടു​ണ്ട്.

മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ത്തി​ൽ യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സ് ക​ടു​ത്ത ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. ഇ​രു​വി​ഭാ​ഗ​വും പ​ര​മാ​വ​ധി സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്നും ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ളെ ത​ക​ർ​ക്കു​ന്ന ന​ട​പ​ടി​ക​ളി​ൽ​നി​ന്നു പി​ന്മാ​റ​ണ​മെ​ന്നും ഗു​ട്ടെ​റ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ലോ​ക​ത്തെ പ്ര​ധാ​ന എ​ണ്ണ​ക്ക​ട​ത്തു പാ​ത​യാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ ഉ​പ​രോ​ധ​വും സം​ഘ​ർ​ഷ​വും ആ​ഗോ​ള​ത​ല​ത്തി​ൽ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ഊ​ർ​ജ പ്ര​തി​സ​ന്ധി​യാ​ണു സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment