നയം വ്യക്തമാക്കി ആര്‍എസ്എസ്, പശു സംരക്ഷണത്തിന്റെ പേരില്‍ നിയമലംഘനം നടത്തുന്നവരെ നിലയ്ക്കുനിര്‍ത്തണം, നിയമം ലംഘിക്കുന്നവര്‍ ഗോസംരക്ഷകരല്ലെന്ന് മോഹന്‍ ഭാഗവത്

rss 2നാഗ്പുര്‍: പശുസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. നാഗ്പുരിലെ രെഷിംഗ്ബാഗ് മൈതാനത്ത് ദസറ, ആര്‍എസ്എസ് സ്ഥാപകദിനാഘോഷങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു മോഹന്‍ ഭാഗവത്. പശുസംരക്ഷണത്തിന്റെ പേരില്‍ നിയമലംഘനം നടത്തുന്നവര്‍ ഗോരക്ഷകരല്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് പശുസംരക്ഷണം ഏറ്റെടുത്തിരിക്കുന്നവരുണ്ട്. പശുക്കളുടെ സംരക്ഷണം ആവശ്യവുമാണ്. പക്ഷേ, പശുസംരക്ഷണത്തിന്റെ പേരില്‍ നിയമം ലംഘിക്കാന്‍ പാടില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. നിയമം ലംഘിക്കുന്നവരെ ഗോരക്ഷകരുമായി താരതമ്യപ്പെടുത്താന്‍ പാടില്ല. അക്രമം നടത്തുന്ന ഗോരക്ഷകരെ ഗോസേവകരില്‍ നിന്നു വേര്‍തിരിച്ച് കാണണമെന്നും പശുസംരക്ഷണത്തിന്റെ പേരില്‍ നിയമത്തെ ദുരുപയോഗം ചെയ്യാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

പാക്കിസ്ഥാനെതിരേ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌െ്രെടക്കിനെ പ്രകീര്‍ത്തിച്ച മോഹന്‍ ഭാഗവത് കേന്ദ്രസര്‍ക്കാരിനെയും സൈന്യത്തെയും അഭിനന്ദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ രാജ്യം അഭിവൃദ്ധിപ്പെടുകയാണെന്നും എന്നാല്‍, ഇന്ത്യയുടെ വളര്‍ച്ച കാണാന്‍ ആഗ്രഹിക്കാത്ത ചിലര്‍ ലോകത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാഷ്മീരിലെ വിഘടനവാദികളെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാന്‍ കാഷ്മീരിലെ സംഘര്‍ഷങ്ങള്‍ക്ക് എണ്ണപകരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അവര്‍ക്ക് യോജിച്ച മറുപടിയാണ് ഇന്ത്യന്‍ സൈന്യം നല്കിയത്. മിര്‍പൂര്‍, മുസാഫറാബാദ്, ഗില്‍ജിത്, ബാള്‍ട്ടിസ്ഥാനി എന്നിവയെല്ലാമടങ്ങിയ കാഷ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

Related posts