ഇവിടുത്തെ മധുരപലഹാരങ്ങൾ സൂപ്പറല്ലേ! ജി 20 ഉച്ചകോടിക്കായെത്തിയ ഇസ്രായേൽ വക്താവിനു പറയാനുണ്ട് ഇന്ത്യയിലെ ലഡുവിനെയും ജിലേബിയേയും കുറിച്ച്

ഏ​ത് ഇ​ന്ത്യ​ൻ ന​ഗ​ര​മോ സം​സ്ഥാ​ന​മോ സ​ന്ദ​ർ​ശി​ച്ചാ​ലും വ​ഴി​യോ​ര​ങ്ങ​ളി​ൽ വി​ൽ​ക്കു​ന്ന മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ ഒ​ന്ന് രു​ചി​ച്ചു​നോ​ക്കാ​ൻ നമ്മൾ ആ​ഗ്ര​ഹി​ക്കും.​വി​ദേ​ശ ന​യ​ത​ന്ത്ര​ജ്ഞ​രും ഉ​ദ്യോ​ഗ​സ്ഥ​രും ഡ​ൽ​ഹി സ​ന്ദ​ർ​ശി​ക്കു​മ്പോ​ൾ അ​വ​രും തെ​രു​വി​ലേ​ക്കി​റ​ങ്ങി വി​വി​ധ മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ പ​രീ​ക്ഷി​ക്കു​ന്നു.

അ​ടു​ത്തി​ടെ ജി 20 ​ഉ​ച്ച​കോ​ടി​ക്കാ​യി ഡ​ൽ​ഹി​യി​ലെ​ത്തി​യ ഗൈ ​നി​ർ (@GuyNirIL) എ​ന്ന ഇ​സ്രാ​യേ​ൽ വ​ക്താ​വ് ഇ​ന്ത്യ​ൻ മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളോ​ടു​ള്ള ത​ന്റെ ഇ​ഷ്ടം പ​ങ്കി​ട്ടു. ഒ​ന്നു​ര​ണ്ട് മി​ഠാ​യി​ക​ൾ പ​രീ​ക്ഷി​ക്കു​ക​യും ചെ​യ്തു.

ത​ന്‍റെ ട്വീ​റ്റി​ൽ ഡൽഹിയിൽ നിന്ന് കഴിച്ച ലഡുവിനെയും ജിലേബിയേയും കു​റി​ച്ച് അദ്ദേഹം എ​ഴു​തി. #IndianSweetSupremacy എ​ന്ന ഹാ​ഷ്ടാ​ഗും അ​ദ്ദേ​ഹം ത​ന്‍റെ പോ​സ്റ്റി​ൽ ഉ​പ​യോ​ഗി​ച്ചു. കൂ​ടു​ത​ൽ സ്വാ​ദി​ഷ്ട​മാ​യ ഇ​ന്ത്യ​ൻ മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ​ക്കാ​യു​ള്ള ത​ന്‍റെ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പ​ങ്കി​ടാ​നും അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ പ​റ​ഞ്ഞു.

വ്യ​ത്യ​സ്ത ത​ര​ത്തി​ലു​ള്ള ഇ​ന്ത്യ​ൻ മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളെ കു​റി​ച്ച് നി​ര​വ​ധി​പേ​ർ അ​വ​രു​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പ​ക​ർ​ന്നു. പോ​സ്റ്റി​ന് താ​ഴെ നൂ​റു​ക​ണ​ക്കി​ന് ക​മ​ന്‍റു​ക​ൾ കാ​ണാം. ഇ​ന്ത്യ​യി​ലെ ഈ ​മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ പ​രീ​ക്ഷി​ക്കാ​ൻ  കു​റ​ഞ്ഞ​ത് ര​ണ്ട് മാ​സ​മെ​ങ്കി​ലും വേ​ണ്ടി​വ​രു​മെ​ന്നും ക​മ​ന്‍റു വ​ന്നു.

Related posts

Leave a Comment