മൈക്കിള്‍ ജാക്‌സന്റെ അപരന്‍ ! സോഷ്യല്‍ മീഡിയയില്‍ താരമായി സ്‌പെയിന്‍ സ്വദേശി

imagesമൈക്കിള്‍ ജാക്‌സന്റെ രൂപസാദൃശ്യവുമായി സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുകയാണ് സ്‌പെയിനിലെ ബാഴ്‌സലോണ സ്വദേശിയായ സെര്‍ജിയോ കോര്‍ട്ടെസ്.

നല്ലൊരു ഗായകനും നര്‍ത്തകനും കൂടിയാണ് സെര്‍ജിയോ. മൈക്കിള്‍ ജാക്‌സന്റെ കടുത്ത ആരാധകനാണ് സെര്‍ജിയോ എന്നത് മറ്റൊരു പ്രത്യേകത. ജാക്‌സന്റേതിന് സമാനമായ നൃത്തച്ചുവടുകളാണ് സെര്‍ജിയോയും പുറത്തെടുക്കുന്നത്. കാണുന്നവര്‍ എല്ലാം സമ്മതിക്കും ഇത് ശരിക്കും മൈക്കിള്‍ ജാക്‌സനെപ്പോലുണ്ടല്ലോ എന്ന്.

ജാക്‌സന്റെ അപരനെന്ന് അറിയപ്പെടുന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നാണ് സെര്‍ജിയോ പറയുന്നത്. പോപ്പ് രാജാവുമായുള്ള രൂപസാദൃശ്യം മൂലം പതിനായിരക്കണക്കിനാളുകളാണ് ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റും സെര്‍ജിയോയെ ഫോളോ ചെയ്യുന്നത്.

സെര്‍ജിയോയിലൂടെ തങ്ങള്‍ ജാക്‌സനെ തന്നെയാണ് കാണുന്നതെന്നും സെര്‍ജിയോയെ കാണുമ്പോള്‍ അതിയായ സന്തോഷം തോന്നുന്നുവെന്നും ഇരുവരുടെയും ആരാധകര്‍ പറയുന്നു.

സെര്‍ജിയോയ്ക്ക് ട്വിറ്ററിലും ആരാധകര്‍ ഏറെയാണ്. 2009 ലായിരുന്നു മൈക്കിള്‍ ജാക്‌സന്റെ അന്ത്യം.

Related posts