കാറ്റ് തിരിച്ചടിച്ച്..! ഓ​ഖി കാറ്റിൽ സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച സംഭവം; ജേ​ക്ക​ബ് തോ​മ​സ് ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം ത​ള്ളി​ചീ​ഫ് സെ​ക്ര​ട്ട​റി പോ​ൾ ആ​ന്‍റ​ണി; ഇ​നിയുള്ള തീരുമാനം മു​ഖ്യ​മ​ന്ത്രി​യുടേത്

തി​രു​വ​നന്തപു​രം: ഓ​ഖി വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച സം​ഭ​വ​ത്തി​ൽ ഡി​ജിപി ജേ​ക്ക​ബ് തോ​മ​സ് സ​ർ​ക്കാ​രി​നു ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം ത​ള്ളിക്കൊ​ണ്ട് ചീ​ഫ് സെ​ക്ര​ട്ട​റി പോ​ൾ ആ​ന്‍റ​ണി സ​ർ​ക്കാ​രി​നു റി​പ്പോ​ർ​ട്ട് ന​ൽ​കി. വി​ശ​ദീ​ക​ര​ണം ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ൽ ജേ​ക്ക​ബ് തോ​മ​സി​നെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി തു​ട​രും.

ഓ​ഖി ദു​രി​താ​ശ്വ​ാസ ന​ട​പ​ടി​യി​ൽ സ​ർ​ക്കാ​രി​നു വീ​ഴ്ച പ​റ്റി​യെ​ന്ന് തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബ്ബി​ൽ ന​ട​ന്ന ഒ​രു സെ​മി​നാ​റി​ലാ​ണ് ജേ​ക്ക​ബ് തോ​മ​സ് പ​റ​ഞ്ഞ​ത്. രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ലാ​ണ് അ​ദ്ദേ​ഹം അ​ന്ന് സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച​ത്. ഇ​തേതു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ സ​ർ​ക്കാ​ർ ആ​റു​മാ​സ​ത്തേ​ക്ക് സ​സ്പെ​ൻഡ്ചെ​യ്തി​രു​ന്നു. ഇ​തി​നുശേ​ഷം ജേ​ക്ക​ബ് തോ​മ​സി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു.

ഇ​തി​ന് സ​ർ​ക്കാ​രി​നെ​യ​ല്ല വി​മ​ർ​ശി​ച്ച​തെ​ന്ന വി​ശ​ദീ​ക​ര​ണം ജേ​ക്ക​ബ് തോ​മ​സ് ന​ൽ​കി​യെ​ങ്കി​ലും അ​തി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ൾ ചു​ണ്ടി​ക്കാ​ട്ടി​യാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി ഇ​പ്പോ​ൾ ജേ​ക്ക​ബ് തോ​മ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം ത​ള്ളി​യ​തെ​ന്ന​റി​യു​ന്നു. ജേ​ക്ക​ബ് തോ​മ​സി​നെ​തി​രെ​യു​ള്ള തു​ട​ർ ന​ട​പ​ടി ഇ​നി എ​ടു​ക്കേ​ണ്ട​ത് മു​ഖ്യ​മ​ന്ത്രി​യാ​ണ്.

Related posts