ഷൂ​ട്ടി​നി​ടെ സ്‌​ക്രി​പ്റ്റ് വി​ശ​ദ​മാ​യി വാ​യി​ച്ച​പ്പോ​ള്‍ ഞെ​ട്ടി​പ്പോ​യി! ജേക്കബ് ജോർജ് എന്ന പുതുമുഖം സാനു ജോൺ വർഗീസിന്‍റെ ‘ആർക്കറിയാം’ എന്ന സിനിമയിൽ അഗസ്റ്റിനായി പടർന്നുപന്തലിച്ച കഥ…

ടി.ജി.ബൈജുനാഥ്

‘ആ​ര്‍​ക്ക​റി​യാം’ സി​നി​മ​യി​ല്‍ അ​ഗ​സ്റ്റി​നു സ്‌​ക്രീ​ന്‍ സ്‌​പേ​സ് ഏ​റെ​യൊ​ന്നു​മി​ല്ല. പ​ക്ഷേ, ഇ​ട്ടി​യ​വി​ര​യും ഷേ​ര്‍​ലി​യും റോ​യി​യു​മൊ​ക്കെ ഏ​റെ​യും സം​സാ​രി​ക്കു​ന്ന​ത് അ​ഗ​സ്റ്റി​നെ​ക്കു​റി​ച്ചാ​ണ്.

പ​ല​ര്‍​ക്കും പ​ല​താ​ണ് അ​ഗ​സ്റ്റി​ന്‍. അ​വ​രു​ടെ ഓ​ര്‍​മ​ക​ളി​ല്‍, കാ​ഴ്ച​ക​ളി​ല്‍, അ​റി​വു​ക​ളി​ല്‍, കേ​ട്ടു​കേ​ള്‍​വി​ക​ളി​ല്‍ ഒ​ക്കെ​യു​ള്ള അ​ഗ​സ്റ്റി​ന്‍. അ​യാ​ളാ​ണ് സി​നി​മ​യെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​ത്.

അ​ഗ​സ്റ്റി​നാ​യി വേ​ഷ​മി​ട്ട​ത് ഇ​പ്പോ​ള്‍ ത​ല​യോ​ല​പ്പ​റ​മ്പി​ല്‍ താ​മ​സി​ക്കു​ന്ന, ക​ടു​ത്തു​രു​ത്തി സ്വ​ദേ​ശി ജേ​ക്ക​ബ് ജോ​ര്‍​ജ്. ആ​ദ്യ​ സി​നി​മ​യെ​ക്കു​റി​ച്ചു പ​റ​യു​മ്പോ​ള്‍ വൈ​കി​യെ​ങ്കി​ലും ന​ല്ല തു​ട​ക്കം കി​ട്ടി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണു ജേ​ക്ക​ബ്.

ഇ​ന്ത്യ​ന്‍ സി​നി​മാ​റ്റോ​ഗ്ര​ഫേ​ഴ്‌​സി​ല്‍ മു​ന്‍​നി​ര​യി​ലു​ള്ള സാ​നു ജോ​ണ്‍ വ​ര്‍​ഗീ​സി​ന്‍റെ പ​ട​ത്തി​ല്‍ ഇ​ങ്ങ​നെ​യൊ​രു വേഷം‍ കി​ട്ടി​യ​തു ചില്ലറക്കാര്യമല്ലല്ലോ.

പ​ഠി​ക്കാ​നാ​യി​രു​ന്നി​ല്ല പ്ര​ഷ​ര്‍

ആ​ദ്യ​സി​നി​മ​യി​ലെ വേ​ഷം ക്ലി​ക്കാ​യെ​ന്ന് എ​ല്ലാ​വ​രും പ​റ​യു​മ്പോ​ള്‍ ജേ​ക്ക​ബി​ന്‍റെ ഓ​ര്‍​മ​ക​ളി​ല്‍ നി​റ​യെ അ​പ്പ​യുടെ സപ്പോർട്ടാണ്. ‘എ​ന്‍റെ സി​നി​മ ആ​ഗ്ര​ഹി​ച്ച​ത് അ​പ്പ​യാ​ണ്.

അ​പ്പ​ ചെ​റി​യ സ്‌​കി​റ്റു​ക​ളും നാ​ട​ക​ങ്ങ​ളു​മൊ​ക്കെ എ​ഴു​തി ഡ​യ​റ​ക്ട് ചെ​യ്തി​രു​ന്നു. ഞാ​നും അ​നി​യ​നു​മൊ​ക്കെ​യാ​യി​രു​ന്നു അ​ഭി​നേ​താ​ക്ക​ള്‍.

സ്കൂളിൽ പഠി ക്കുന്ന കാലംമുതൽ വീ​ട്ടി​ല്‍ നി​ന്നു​ള്ള പ്ര​ഷ​ര്‍ പഠിക്കാനായി​രു​ന്നി​ല്ല. ക​ലാ​പ​ര​മാ​യി എന്തെങ്കിലും ചെ​യ്യാ​നായിര ു ന്നു. അ​ഞ്ചു​ വ​ര്‍​ഷം മു​മ്പ് അ​പ്പ​ മ​രി​ച്ചു.

’ അ​പ്പയുടെ സി​നി​മാ​ക്ക​മ്പം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​നാ​യ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ജേ​ക്ക​ബ് പ​റ​യു​ന്നു.

ജേ​ക്ക​ബി​ന്‍റെ സ്വ​പ്‌​ന​രാ​ജ്യം!

ജേ​ക്ക​ബി​ന്‍റെ സ്വ​പ്‌​ന​രാ​ജ്യ​ത്തേ​ക്കു​ള്ള യാ​ത്ര​യി​ല്‍ എ​ട്ടു വ​ര്‍​ഷ​ത്തി​ന്‍റെ ദൂ​രം. പൊ​ളി​ടെ​ക്‌​നി​ക് ഇ​ല​ക്്‌​ട്രോ​ണി​ക്‌​സും പാ​തി​പി​ന്നി​ട്ട കെ​മി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റിം​ഗും ക​യ്യി​ലു​ണ്ടെ​ങ്കി​ലും മോഹിച്ചതു സിനിമ.

ചാ​ന്‍​സു തേ​ടി സെ​റ്റു​ക​ളി​ല്‍ ക​യ​റി​യി​റ​ങ്ങി. കൂ​ട്ടു​കാ​രു​മൊ​ത്തു സ്‌​ക്രി​പ്റ്റു​ക​ളൊ​രു​ക്കി പ്രൊ​ഡ്യൂ​സ​ര്‍​മാ​രു​ടെ പി​ന്നാ​ലെ കൂ​ടി. പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ല്‍ വേ​ഷ​മി​ട്ടു. ഐ​ടി ജോ​ലി​വി​ട്ട് ഓ​ഡി​ഷ​നു​ക​ളു​ടെ പി​ന്നാ​ലെ​യ​ല​ഞ്ഞു.

ഒ​ടു​വി​ല്‍ ജേ​ക്ക​ബ് സി​നി​മ​യി​ലെ​ത്തി. ലൂ​സി​ഫ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സി​നി​മ​ക​ളു​ടെ ചീ​ഫ് അ​സോ​സി​യേ​റ്റ് വാ​വ കൊ​ട്ടാ​ര​ക്ക​ര അ​തി​നു നി​മി​ത്ത​മാ​യി. സാ​നു ജോ​ണ്‍ വ​ര്‍​ഗീ​സ് സം​വി​ധാ​യ​ക​നാ​യ ആ​ദ്യ​സി​നി​മ ജേ​ക്ക​ബി​നും ആ​ദ്യ സി​നി​മ​യാ​യി.

ജേ​ക്ക​ബ് ആ​ര്‍​ക്ക​റി​യാം സി​നി​മ​യി​ലെ അ​ഗ​സ്റ്റി​നാ​യി. സാ​നു, അ​രു​ണ്‍ ജ​നാ​ര്‍​ദ​ന​ന്‍, രാ​ജേ​ഷ് ര​വി എ​ന്നി​വ​രു​ടേ​താ​ണു ര​ച​ന. നിർമാണം സ​ന്താ​ഷ് ടി. ​കു​രു​വി​ള​യും ആ​ഷി​ക് അ​ബു​വും.

പാ​ര്‍​വ​തി​യു​മാ​യി ഫോ​ട്ടോ​ഷൂ​ട്ട്

സീ​ന്‍ ചെ​റു​താ​യി​രു​ന്നു​വെ​ങ്കി​ലും ഒരു വ​ലി​യ സിനിമയിൽ വ​ര്‍​ക്ക് ചെ​യ്ത ഫീ​ലാ​യി​രു​ന്നു​വെ​ന്ന് ജേ​ക്ക​ബ്. ‘ബി​ജു​ചേ​ട്ട​നും ഷ​റ​ഫി​ക്ക​യും പാ​ര്‍​വ​തി​യു​മൊ​ക്കെ ന​ന്നാ​യി സഹായിച്ച തിനാ​ല്‍ ഫ്രീ​യാ​യി വ​ര്‍​ക്ക് ചെ​യ്യാ​നാ​യി. ര​ണ്ടു ദി​വ​സ​ത്തെ ഷൂ​ട്ടേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ആ​ദ്യ ദി​വ​സം പാ​ര്‍​വ​തി ചേ​ച്ചി​യു​മാ​യു​ള്ള ഫോ​ട്ടോ​ഷൂ​ട്ടാ​യി​രു​ന്നു.

കു​റ​ച്ചു ദി​വ​സം ക​ഴി​ഞ്ഞാ​ണു ബി​ജു​ചേ​ട്ട​നു​മാ​യു​ള്ള സീ​നെ​ടു​ത്ത​ത്. എ​ന്‍റെ ക​ഥാ​പാ​ത്രം ഒ​രു ക​റ​ക്ക​മൊ​ക്കെ ക​ഴി​ഞ്ഞു​വ​രു​ന്ന​താ​യി ഫീ​ല്‍ ചെ​യ്യ​ണം. അ​തി​നാ​യി വ​ണ്ണം കു​റ​യ്ക്ക​ണ​മെ​ന്നും മു​ടി വ​ള​ര്‍​ത്ത​ണ​മെ​ന്നും സാ​നു​സാ​ര്‍ പ​റ​ഞ്ഞു.

അ​ഞ്ചു ദി​വ​സം മു​മ്പ് ഷേ​വ് ചെ​യ്ത മ​ട്ടി​ലാ​ണു സെ​റ്റി​ല്‍ വ​രേ​ണ്ട​തെ​ന്നും. ട്രിം ​ചെ​യ്താ​ല്‍ താ​ടി​യെ​ല്ലാം ഒ​രേ അ​ള​വി​ല്‍ വ​രും. അ​താ​ണു ഷേ​വ് ചെ​യ്താ​ല്‍ മ​തി​യെ​ന്നു പ​റ​ഞ്ഞ​ത്.’

ര​ണ്ടു പൊ​ട്ടി​ക്കാ​ന്‍ തോ​ന്നി!

‘എ​ന്തി​നും പോ​ന്ന രീ​തി​യി​ല്‍ തന്‍റേ​ട​ത്തോ​ടെ ക​ലി​ച്ചു ന​ട​ക്കു​ന്ന സ്വ​ഭാ​വ​മാ​ണ് അ​ഗ​സ്റ്റി​ന്. ന​ട​ത്തം ക​ണ്ടാ​ല്‍ അ​തു തോ​ന്ന​ണം. അ​തി​നാ​യി ന​ട​ത്ത​ത്തി​ല്‍ ചെ​റി​യ മാ​റ്റം​വ​രു​ത്തി. ഓ​രോ ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ചും സാ​റി​നൊ​രു വി​ഷ്വ​ലു​ണ്ട്.

ശ​രീ​ര​ഭാ​ഷ വ​രെ അ​തനു​സ​രി​ച്ചാ​വ​ണം. ഒ​രാ​ള്‍ ന​ട​ന്നു​വ​രു​ന്ന രീ​തി​യി​ല്‍ ചെ​റി​യ മാ​റ്റ​മു​ണ്ടാ​യാ​ല്‍ പോ​ലും അ​തു ര​ണ്ടാ​മ​തു ഷൂ​ട്ട് ചെ​യ്തി​രു​ന്നു.’ നി​ന്നെ പി​ടി​ച്ചു ര​ണ്ടു പൊ​ട്ടി​ക്കാ​ന്‍ തോ​ന്നി എ​ന്നൊ​ക്കെ പടം കണ്ടവർ പ​റ​യു​മ്പോ​ള്‍ ജേ​ക്ക​ബി​നു സ​ന്തോ​ഷം; പ്രയത്നങ്ങൾ വേറുതെയായില്ലല്ലോ!

ബി​ജു​മേ​നോ​ന്‍

ആ​ദ്യ​സി​നി​മ. ബി​ജു​മേ​നോ​ന്‍ എ​ന്ന വ​ലി​യ ആ​ര്‍​ട്ടി​സ്റ്റി​നൊ​പ്പം സീ​ന്‍. ആവേശക്കൊടുമുടിയേറാൻ ഇതൊക്കെ ധാരാളമല്ലേ. ‘ബി​ജു​ചേ​ട്ട​നു​മാ​യി കു​റ​ച്ചു സം​സാ​രി​ച്ച​തോ​ടെ ഞ​ങ്ങ​ള്‍ ന​ല്ല ക​മ്പ​നി​യാ​യി.

എ​ന്‍റെ ചെ​റി​യ മി​സ്റ്റേ​ക്കു​ക​ള്‍ ബി​ജു​ചേ​ട്ട​ന്‍ പ​റ​ഞ്ഞു​ത​ന്നി​ട്ടു​ണ്ട്. ടൈ​മിം​ഗ് കൃ​ത്യ​മാ​കു​ന്ന​തി​ലും ഹെ​ല്‍​പാ​യി. ഞാ​ന്‍ വീ​ഴു​ന്ന സീ​നു​ണ്ട് സി​നി​മ​യി​ല്‍. ത​ല​യ​ടി​ക്കാ​തെ സൂ​ക്ഷി​ക്ക​ണ​മെ​ന്നൊ​ക്കെ കെ​യ​റിം​ഗാ​യി ബി​ജു​ചേ​ട്ട​ന്‍ സം​സാ​രി​ച്ച​തു വ​ലി​യ സ​പ്പോ​ര്‍​ട്ടാ​യി.’ – ജേക്കബ് പറയുന്നു.

ആ സസ്പെൻസ്

ബി​ജു​മേ​നോ​നും ജേ​ക്ക​ബു​മു​ള്ള സീ​ന്‍, സി​നി​മ​യു​ടെ സ​സ്‌​പെ​ന്‍​സ് ഒ​ളി​പ്പി​ച്ച ആ ​സീ​ന്‍ തി​ട​നാ​ടു​ള്ള ഒ​രു വീ​ട്ടി​ലാ​ണു ചി​ത്രീ​ക​രി​ച്ച​ത്. ‘ഷൂ​ട്ടി​നു മു​ന്നേ ഏകദേശ ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു. ഷൂ​ട്ടി​നി​ടെ സ്‌​ക്രി​പ്റ്റ് വി​ശ​ദ​മാ​യി വാ​യി​ച്ച​പ്പോ​ള്‍ ഞെ​ട്ടി​പ്പോ​യി.

അ​തി​ലും ഞെ​ട്ടി​യ​തു തി​യ​റ്റ​റി​ല്‍ പ​ടം ക​ണ്ട​പ്പോ​ഴാ​ണ്. കാ​ര​ണം, എന്‍റെ കാ​ര​ക്ട​റി​നെ ശ​രി​ക്കും ഫോ​ക്ക​സ് ചെ​യ്യു​ന്ന ഒ​രു ക​ഥ​യാ​യി അ​തു സ്‌​ക്രീ​നി​ല്‍ വ​ന്നു.

അ​ത്ത​ര​ത്തി​ലാ​യി​രു​ന്നു സാ​നു സാ​റി​ന്‍റെ മേക്കിം​ഗ്. ബി​ജു മേ​നോ​ന്‍റെ​യും പാ​ര്‍​വ​തി​യു​ടെ​യും ഷ​റ​ഫു​ദീ​ന്‍റെയു​മൊ​ക്കെ സം​സാ​ര​ങ്ങ​ളി​ലൂ​ടെ അ​ഗ​സ്റ്റി​ന്‍റെ ഡീ​റ്റ​യി​ലിം​ഗ് കാ​ണി​ക​ളി​ലേ​ക്ക് എ​ത്തു​മ്പോ​ള്‍ സ​ന്തോ​ഷമാണ്.’ ഇ​ര, മ​മ്മൂ​ട്ടി – വൈ​ശാ​ഖ് ടീ​മി​ന്‍റെ ന്യൂ​യോ​ര്‍​ക്ക് എ​ന്നീ സി​നി​മ​ക​ളെ​ഴു​തി​യ ന​വീ​ന്‍ ജോ​ണ്‍ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ലാ​ണ് ജേ​ക്ക​ബ് ഇ​നി വേ​ഷ​മി​ടു​ന്ന​ത്.

Related posts

Leave a Comment