സൂപ്പര്‍സ്റ്റാറായ മമ്മൂക്കയ്‌ക്കൊപ്പമാണ് താന്‍ ആദ്യം അഭിനയിക്കുന്നതെന്നാണ് ആദ്യം കരുതിയത്, എന്നാല്‍ സൂപ്പര്‍സ്റ്റാര്‍ എന്നതിലുപരി സുഹൃത്തായ ഒരു സഹതാരത്തിനൊപ്പമാണ് സ്‌ക്രീന്‍ പങ്കിട്ടത്, ജയ് തുറന്നുപറയുന്നു

വിഷു റിലീസായി പ്രദർശനത്തിനെത്തിയ മധുരരാജ മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററുകളിൽ വിജയ കുതിപ്പ് നടത്തുകയാണ്.  മധുരരാജ പുറത്തിറങ്ങുന്നതിനു മുൻപ് പ്രേക്ഷകരുടെ ഇടയിൽ ഏറെ ചർച്ചയായത് ചിത്രത്തിൽ പൃഥ്വിയുടെ അഭാവവും തമിഴ് താരം ജയ് യുടെ എൻട്രിയുമായിരുന്നു.

പൃഥ്വിയ്ക്ക് പകരക്കാരനായിട്ടാണ് ചിത്രത്തിൽ ജയ് എത്തുന്നതെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ സിനിമ പുറത്തുവന്നതോടെ ആ പ്രചരണം തെറ്റാണെന്ന് ബോധ്യമാകുകയും ചെയ്തു. മമ്മൂക്കയ്ക്കൊപ്പം ആദ്യമായിട്ടാണ് ജയ് അഭിനയിക്കുന്നത് . മധുരരാജയെ കുറിച്ചും മ്മൂക്കയോടൊപ്പമുളള അനുഭവത്തെ കുറിച്ചും പങ്കുവെയ്ക്കുകയാണ് ജയ്.

മധുരരാജ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുമ്പോൾ ചിത്രത്തെ കുറിച്ചും മമ്മൂക്കയെ കുറിച്ചുമുള്ള ജയ് യുടെ വാക്കുകൾ വൈറലാകുന്നു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. സൂപ്പർസ്റ്റാറായ മമ്മൂക്കയ്ക്കൊപ്പമാണ് താൻ ആദ്യം അഭിനയിക്കുന്നതെന്നാണ് ആദ്യം കരുതിയത്. എ്നാൽ സൂപ്പർസ്റ്റാർ എന്നതിലുപരി സുഹൃത്തായ ഒരു സഹതാരത്തിനോടൊപ്പം സ്ക്രീൻ പങ്കിടുന്നതു പോലെയുള്ള അനുഭവമാണ് തനിയ്ക്ക് ഉണ്ടായത്. ഒരു സുഹൃത്തിനോടൊപ്പം അഭിനയിക്കുന്നതു പോലെയാണ് തനിയ്ക്ക് തോന്നിയതെന്ന് ജയ് ട്വീറ്റ് ചെയ്തു.

Related posts