ഉ​മ്മ​ൻ ചാ​ണ്ടി ആ​യാ​ലും ചാ​ണ്ടി ഉ​മ്മ​നാ​യാ​ലും..! പുതുപ്പള്ളിയിൽ സ്ഥാ​നാ​ർ​ഥി ആ​രാ​യാ​ലും ഇടതിന് ഒരുപോലെ; സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ജെ​യ്ക്

കോ​ട്ട​യം: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പു​തു​പ്പ​ള്ളി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​രാ​യാ​ലും ഇ​ട​തു​പ​ക്ഷം അ​വ​രെ സ​ഹ​ർ​ഷം സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ഇ​ട​തു സ്ഥാ​നാ​ർ​ഥി ജെ​യ്ക് സി.​തോ​മ​സ്.

ഉ​മ്മ​ൻ ചാ​ണ്ടി ആ​യാ​ലും ചാ​ണ്ടി ഉ​മ്മ​നാ​യാ​ലും ഇ​ട​തു​പ​ക്ഷ​ത്തി​ന് എ​തി​രാ​ളി ഒ​രു​പോ​ലെ ആ​യി​രി​ക്കു​മെ​ന്നും പ്ര​ചാ​ര​ണ രീ​തി​ക​ൾ എ​തി​ർ സ്ഥാ​നാ​ർ​ഥി​യെ നോ​ക്കി​യ​ല്ല തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നും ജെ​യ്ക് ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

ഉ​മ്മ​ൻ ചാ​ണ്ടി നേ​മ​ത്ത് മ​ത്സ​രി​ക്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു​വെ​ന്നും ചാ​ണ്ടി ഉ​മ്മ​ന് പു​തു​പ്പ​ള്ളി​യി​ൽ സാ​ധ്യ​ത എ​ന്നു​മു​ള്ള മാ​ധ്യ​മ വാ​ർ​ത്ത​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ജെ​യ്ക് സി.​തോ​മ​സ്. മ​ണ്ഡ​ല​ത്തി​ൽ ഇ​ട​ത് വി​ജ​യം സു​നി​ശ്ചി​ത​മാ​ണെ​ന്നും ജെ​യ്ക് കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment