മ​ന്ത്രിയുടെ ക​ള്ള​ത്ത​ര​ങ്ങ​ള്‍ ഓ​രോ​ന്നാ​യി  പൊളിച്ച്  വീണ്ടും ; ‘കെ.​ടി.​അ​ദീ​ബ് ബാ​ങ്കി​ലെ ജോ​ലി രാ​ജി​വ​ച്ചി​രു​ന്നു; ശ​മ്പ​ളം 85,664 രൂ​പ; ജലിലിനെതിരേ   ഫിറോസ് പുറത്തുവിടുന്ന ആരോപണങ്ങൾ ഇങ്ങനെയെക്കെ…

കോ​ഴി​ക്കോ​ട്: സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​ലെ ജോ​ലി രാ​ജി​വ​ച്ചാ​ണ് മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​ന്‍റെ ബ​ന്ധു കെ.​ടി.​അ​ദീ​ബ് ന്യൂ​ന​പ​ക്ഷ വി​ക​സ​ന ധ​ന​കാ​ര്യ കോ​ര്‍​പ​റേ​ഷ​ന്‍ ജ​ന​റ​ല്‍ മാ​നേ​ജ​രാ​യി സ്ഥാ​ന​മേ​റ്റ​തെ​ന്ന് ആ​രോ​പ​ണം. എ​ന്നാ​ല്‍ ഈ ​രാ​ജി​ക്ക​ത്ത് സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്ക് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ പു​റ​ത്തു​വി​ടാ​തി​രി​ക്കു​ക​യാ​ണെ​ന്നും യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​കെ.​ഫി​റോ​സ് കു​റ്റ​പ്പെ​ടു​ത്തി. ബ​ന്ധു​വി​നെ രാ​ജി വ​യ്പ്പി​ച്ച് കോ​ര്‍​പ​റേ​ഷ​നി​ല്‍ സ്ഥി​രം നി​യ​മ​നം ന​ട​ത്താ​നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ ശ്ര​മ​മെ​ന്നും ഫി​റോ​സ് ആ​രോ​പി​ച്ചു.

മാ​ത്ര​മ​ല്ല അ​ദീ​ബി​ന് സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​ല്‍ 1.10 ല​ക്ഷ​മാ​യി​രു​ന്നു ശ​മ്പ​ള​മെ​ന്നും 86,000 രൂ​പ​യ്ക്ക് അ​ദീ​ബ് കോ​ര്‍​പ​റേ​ഷ​നി​ല്‍ ജോ​ലി​ചെ​യ്യാ​ന്‍ ത​യ്യാ​റാ​കു​ക​യാ​യി​രു​ന്നു​വെ​ന്നു​മു​ള്ള മ​ന്ത്രി​യു​ടെ വാ​ദം ക​ള​വാ​ണെ​ന്നും ഫി​റോ​സ് കു​റ്റ​പ്പെ​ടു​ത്തി. അ​ദീ​ബി​ന്‍റെ ജൂ​ലൈ മാ​സ​ത്തി​ലെ സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​ലെ സാ​ല​റി സ്‌​ളി​പ്പി​ല്‍ ഗ്രോ​സ് സാ​ല​റി​യാ​യി കാ​ണി​ച്ചി​രി​ക്കു​ന്ന​ത് 85,664 രൂ​പ​യാ​ണ്. ഇ​ത് മ​റ​ച്ചു​വ​ച്ച് എ​ന്തോ വ​ലി​യ ‘സ​ക്കാ​ത്ത്’ കാ​ണി​ച്ച് കോ​ര്‍​പ​റേ​ഷ​നെ സേ​വി​ക്കാ​ന്‍ അ​ദീ​ബ് വ​ന്നു​വെ​ന്ന മ​ന്ത്രി​യു​ടെ നി​ല​പാ​ട് പ​രി​ഹാ​സ്യ​മാ​ണെ​ന്നും ഫി​റോ​സ് കു​റ്റ​പ്പെ​ടു​ത്തി.

മ​ന്ത്രി പൊ​തു​സ​മൂഹ​ത്തി​നു​മു​ന്നി​ല്‍ പ​റ​ഞ്ഞ ക​ള്ള​ത്ത​ര​ങ്ങ​ള്‍ ഓ​രോ​ന്നാ​യി അ​ഴി​ഞ്ഞു​വീ​ഴു​ക​യാ​ണ്. സാ​ല​റി സ്‌​ളി​പ്പി​ന്‍റെ കോ​പ്പി ഉ​ള്‍​പ്പെ​ടെ ഹാ​ജ​രാ​ക്കി​യാ​യി​രു​ന്നു ഫി​റോ​സ് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പ​ണ​വു​മാ​യി എ​ത്തി​യ​ത്. അ​തേ സ​മ​യം പെ​ട്രോ​ള്‍ അ​ല​വ​ന്‍​സ് ഉ​ള്‍​പ്പെ​ടെ എ​ട്ടോ​ളം വി​വി​ധ അ​ല​വ​ന്‍​സു​ക​ള്‍ ത​നി​ക്ക് സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​ലു​ണ്ടാ​യി​രു​ന്ന​താ​യി അ​ദീ​ബ് കോ​ര്‍​പ​റേ​ഷ​ന് അ​യ​ച്ച ക​ത്തി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

ഇ​തെ​ല്ലാം ത​നി​ക്ക് അ​നു​വ​ദി​ച്ചു​ത​ര​ണ​മെ​ന്ന് ക​ത്തി​ല്‍ പ​റ​യു​ന്നു. പി​ന്നെ എ​ന്ത് സേ​വ​നം അ​ദീ​ബ് ന​ട​ത്തി​യെ​ന്നാ​ണ് മ​ന്ത്രി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത് ?. ശ​രി​ക്കും സ്വ​ജ​ന​പ​ക്ഷ​പാ​ത​മാ​ണ് മ​ന്ത്രി ന​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഗോ​ഡ് ഫാ​ദ​റാ​യ മു​ഖ്യ​മ​ന്ത്രി ഇ​തി​ന് മ​റു​പ​ടി​യ​ണ​മെ​ന്നും ഫി​റോ​സ് ആ​വ​ശ്യ​പ്പെ​ട്ടു. രേ​ഖ​ക​ളെ​ല്ലാം വി​വ​രാ​വ​കാ​ശ പ്ര​കാ​രം ചോ​ദി​ച്ചി​ട്ടും അ​ധി​കൃ​ത​ര്‍ ന​ല്‍​കാ​ന്‍ കൂ​ട്ടാ​ക്കു​ന്നി​ല്ല.

ആ​ദ്യം ധ​ന​കാ​ര്യ വ​കു​പ്പി​ലാ​ണെ​ന്ന് പ​റ​ഞ്ഞ ഫ​യ​ലു​ക​ള്‍ ഇ​പ്പോ​ള്‍ ന്യു​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പി​ലാ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ അ​ദീ​ബി​നെ നി​യ​മി​ച്ചു​കൊ​ണ്ട​ള്ള ഫ​യ​ല്‍ മ​ന്ത്രി​യു​ടെ കൈ​വ​ശ​മാ​ണ് ഉ​ള്ള​തെ​ന്ന് ഇ-​ഫ​യ​ല്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ന്നും വ്യ​ക്ത​മാ​യി ക​ഴി​ഞ്ഞു. രേ​ഖ​ക​ളി​ല്‍ കൃ​ത്രി​മം കാ​ണി​ക്കാ​നാ​ണ് ഇ​പ്പോ​ള്‍ ശ്ര​മം. ഇ​ത് അ​നു​വ​ദി​ക്കി​ല്ലെന്നും ഫിറോസ് പറഞ്ഞു.

നി​യ​മ​പ​ര​മാ​യ എ​ല്ലാ​കാ​ര്യ​ങ്ങ​ളും ഞ​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ണ്ട്. ഫ​യ​ല്‍ ന​ല്‍​കാ​തെ ഒ​ളി​ച്ചു​ക​ളി​ച്ച​തു​കൊ​ണ്ട് മ​ന്ത്രി ര​ക്ഷ​പ്പെ​ടി​ല്ലെ​ന്നും ഫി​റോ​സ് പ​റ​ഞ്ഞു. മ​ല​പ്പു​റ​ത്ത് എ​ല്‍​ഡി​എ​ഫ് പൊ​തു​യോ​ഗ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ബ​ന്ധു​നി​യ​മ​ന​ത്തെ കു​റി​ച്ച് ഒ​ന്നും പ​റ​ഞ്ഞി​ല്ല. എ​ന്നാ​ല്‍ മു​ഖ്യ​മ​ന്ത്രി പോ​യ​ശേ​ഷം സ്വ​യം വി​ഷ​യം എ​ടു​ത്തി​ട്ട് മാ​ന്യ​ന്‍​മാ​രു​ടെ ദേ​ഹ​ത്ത് ചെ​ളി​ത്തെ​റു​പ്പി​ക്കാ​നാ​ണ് ജ​ലീ​ല്‍ ശ്ര​മി​ച്ച​ത്. എ​ന്നാ​ല്‍ സ്വ​ന്തം ദേ​ഹ​ത്താ​ണ് അ​ത് വ​ന്നു​പ​തി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി​ക്ക് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും ഫി​റോ​സ് കു​റ്റ​പ്പെ​ടു​ത്തി.

Related posts