കുപ്രസിദ്ധ ബോംബ് നിർമാണ വിദഗ്ധൻ! പരോളിൽ ഇറങ്ങിയ ഡോ. ബോംബ് മുങ്ങി; കാണാനില്ലെന്നു വീട്ടുകാരും; അതീവ ജാഗ്രത

മും​ബൈ: മും​ബൈ സ്ഫോ​ട​നക്കേസ​ട​ക്കം അ​ന്പ​തോ​ളം സ്ഫോ​ട​ന​ക്കേ​സു​ക​ളി​ലെ പ്ര​തി പ​രോ​ളി​ലിറ​ങ്ങി മു​ങ്ങി. ഡോ​ക്ട​ർ ബോം​ബ് എ​ന്ന​റി​യി​പ്പെ​ടു​ന്ന ജ​ലീ​സ് അ​ൻ​സാ​രി​യാ​ണ് (68) മു​ങ്ങി​യ​ത്. പ​രോ​ൾ ദി​വ​സ​ങ്ങ​ളി​ൽ എ​ല്ലാ ദി​വ​സ​വും 10.30നും 12​നും ഇ​ട​യി​ൽ മും​ബൈ അ​ഗ്രി​പ​ദ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കേ​ണ്ടി​യി​രു​ന്നു.

എ​ന്നാ​ൽ, പ​രോ​ൾ അ​വ​സാ​നി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​ന്പ​ത്തെ ദി​വ​സ​മാ​യ ഇ​ന്ന​ലെ ജ​ലീ​സ് ഒ​പ്പി​ടാ​നെ​ത്തി​യി​ല്ല. ഉ​ച്ച ക​ഴി​ഞ്ഞ​തോ​ടെ ജ​ലീ​സി​നെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി മ​ക​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എത്തി. ഇ​യാ​ൾ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ പോ​ലീ​സ് ഉൗ​ർ​ജി​ത​മാ​ക്കി. സൗ​ത്ത് മും​ബൈ മോ​മി​ൻ​പു​ര സ്വ​ദേ​ശി​യാ​ണ് ജ​ലീ​സ്. മ​ഹാ​രാ​ഷ്ട്ര പോ​ലി​സും മ​ഹാ​രാ​ഷ്ട്ര എ​ടി​എ​സും ഇ​യാ​ൾ​ക്കാ​യി വ​ല​വി​രി​ച്ചു.

ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട ജ​ലീ​സ് രാ​ജ​സ്ഥാ​നി​ലെ അ​ജ്മീ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞി​രു​ന്ന​ത്. സു​പ്രീം കോ​ട​തി അ​നു​വ​ദി​ച്ച 21 ദി​വ​സ​ത്തെ പ​രോ​ളി​ലാ​ണ് ജ​ലീ​സ് പു​റ​ത്തി​റ​ങ്ങി​യ​ത്. ഡി​സം​ബ​ർ 28നാ​ണ് ഇ​യാ​ൾ പു​റ​ത്തി​റ​ങ്ങി​യ​ത്. ഇ​ന്നാ​ണ് തി​രി​ച്ച് എ​ത്തേ​ണ്ടി​യി​രു​ന്ന​ത്.

പു​ല​ർ​ച്ചെ നി​സ്ക​രി​ക്കാ​നാ​യി പ​ള്ളി​യി​ൽ പോ​യ അ​ൻ​സാ​രി തി​രി​ച്ചെ​ത്തി​യി​ല്ലെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. മ​ക​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ബോം​ബ് നി​ർ​മി​ക്കു​ന്ന​തി​ൽ വി​ദ​ഗ്ധ​നാ​യ അ​ൻ​സാ​രി സി​മി, ഇ​ന്ത്യ​ൻ മു​ജാ​ഹി​ദ്ദീ​ൻ തു​ട​ങ്ങി​യ ഭീ​ക​ര സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. 2008ലെ ​മും​ബൈ ബോം​ബ് സ്ഫോ​ട​നവു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​ഐ​എ 2011ൽ ​ഇ​യാ​ളെ ചോ​ദ്യം ചെ​യ്തി​രു​ന്നു.

Related posts