ടെ​സ്റ്റി​ല്‍ 700 വി​ക്ക​റ്റ് ; ച​രി​ത്രം​കു​റി​ച്ച് ജെ​യിം​സ് ആ​ന്‍​ഡേ​ഴ്‌​സ​ണ്‍

ധ​രം​ശാ​ല: ടെ​സ്റ്റ് ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ച​രി​ത്രം കു​റി​ച്ച് ജെ​യിം​സ് ആ​ന്‍​ഡേ​ഴ്‌​സ​ണ്‍. ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് അ​ഞ്ചാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ 700 വി​ക്ക​റ്റ് വി​ക്ക​റ്റ് തി​ക​യ്ക്കു​ന്ന ആ​ദ്യ ഫാ​സ്റ്റ് ബൗ​ള​റാ​യി. ക​രി​യ​റി​ലെ 187-ാം ടെ​സ്റ്റി​ലാ​ണ് ഇം​ഗ്ലീ​ഷ് പേ​സ​റു​ടെ നേ​ട്ടം.

ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ 700 വി​ക്ക​റ്റ് നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ മൂ​ന്നാ​മ​ത്തെ താ​രം കൂ​ടി​യാ​ണ് ഈ ​ഇം​ഗ്ലീ​ഷ് പേ​സ​ര്‍. 708 വി​ക്ക​റ്റു​ക​ളു​മാ​യി ഷെ​യ്ന്‍ വോ​ണും 800 വി​ക്ക​റ്റു​ക​ളു​മാ​യി മു​ത്ത​യ്യ മു​ര​ളീ​ധ​ര​നു​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന് മു​ന്നി​ലു​ള്ള​ത്.

ഹി​മാ​ച​ല്‍ പ്ര​ദേ​ശ് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന അ​ഞ്ചാം ടെ​സ്റ്റ് മ​ത്സ​ര​ത്തി​ന്‍റെ മൂ​ന്നാം​ദി​വ​സം കു​ല്‍​ദീ​പ് യാ​ദ​വി​ന്‍റെ വി​ക്ക​റ്റ് വീ​ഴ്ത്തി​യാ​ണ് ആ​ന്‍​ഡേ​ഴ്സ​ണ്‍ ച​രി​ത്ര നേ​ട്ട​ത്തി​ലേ​ക്ക് എ​ത്തി​യ​ത്.

2018 ല്‍ ​ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ഓ​വ​ല്‍ ടെ​സ്റ്റി​നി​ടെ ഗ്ലെ​ന്‍ മ​ഗ്രാ​ത്തി​ന്‍റെ 563 വി​ക്ക​റ്റ് നേ​ട്ടം മ​റി​ക​ട​ന്ന​തി​ന് ശേ​ഷം ആ​ന്‍​ഡേ​ഴ്സ​ണ്‍ ഇ​തി​ന​കം ത​ന്നെ പേ​സ​ര്‍​മാ​രി​ല്‍ മു​ന്‍​നി​ര ടെ​സ്റ്റ് വി​ക്ക​റ്റ് വേ​ട്ട​ക്കാ​ര​നാ​ണ്.

അ​തി​നി​ടെ അ​ഞ്ചാം ടെ​സ്റ്റി​ന്‍റെ ആ​ദ്യ ഇ​ന്നിം​ഗ്സി​ല്‍ ഇ​ന്ത്യ 477 റ​ണ്‍​സി​ന് ഓ​ള്‍ ഔ​ട്ടാ​യി. മൂ​ന്നാം ദി​നം നാ​ല് റ​ണ്‍​സ് മാ​ത്ര​മാ​ണ് ഇ​ന്ത്യ​യ്ക്ക് കൂ​ട്ടി​ച്ചേ​ര്‍​ക്കാ​നാ​യ​ത്. ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ ഇ​ന്ത്യ​യ്ക്ക് 259 റ​ണ്‍​സി​ന്‍റെ ലീ​ഡു​ണ്ട്.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ട് ഒ​ടു​വി​ല്‍ വി​വ​രം കി​ട്ടു​മ്പോ​ള്‍ നാ​ല് ഓ​വ​റി​ല്‍ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ഒ​മ്പ​ത് റ​ണ്‍​സ് എ​ടു​ത്തി​ട്ടു​ണ്ട്. ര​ണ്ടു റ​ണ്‍​സു​മാ​യി ബെ​ന്‍ ഡ​ക്ക​റ്റാ​ണ് പു​റ​ത്താ​യ​ത്. ആ​ര്‍. അ​ശ്വി​നാ​ണ് വി​ക്ക​റ്റ്.

Related posts

Leave a Comment