ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുപ്വാരയിൽ രണ്ടു ഭീകരരെ കൊലപ്പെടുത്തി സൈന്യം. ‘ഓപ്പറേഷൻ പിംപിൾ’ എന്ന പേരിൽ നടത്തിയ ഭീകരവിരുദ്ധ ഓപ്പറേഷനിലാണ് തീവ്രവാദികളെ കൊല്ലുകയും നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തുകയും ചെയ്തത്. പ്രദേശത്തു കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നതായാണ് വിവരം. തെരച്ചിൽ തുടരുകയാണെന്ന് കരസേനയുടെ ചിനാർ കോർപ്സ് പറഞ്ഞു.
കേരൻ സെക്ടറിൽ നുഴഞ്ഞുകയറ്റശ്രമത്തെത്തുടർന്നാണ് ഇന്നലെ ‘ഓപ്പറേഷൻ പിംപിൾ’ ആരംഭിച്ചത്. നുഴഞ്ഞുകയറ്റത്തെക്കുറിച്ച് പ്രത്യേക ഇന്റലിജൻസ് വിവരമുണ്ടായിരുന്നു. ഭീകരർ വെടിയുതിർത്തിനെത്തുടർന്ന് സൈന്യം തിരിച്ചടിക്കുകയായിരുന്നു.

